Follow Us On

05

December

2023

Tuesday

ഹേയ്‌ബൈക്ക് യാത്രക്കാരാ ഒന്ന് നിൽക്കണേ….സുഹൃത്തേ,

ഹേയ്‌ബൈക്ക് യാത്രക്കാരാ ഒന്ന് നിൽക്കണേ….സുഹൃത്തേ,

ഈ മഴക്കാലത്തെ നിന്റെ യാത്ര കണ്ടിട്ട് വിഷമം തോന്നുന്നു. ഏകദേശം ഇരുപതു വർഷത്തോളം ലക്ഷക്കണക്കിന് കിലോമീറ്ററുകൾ നിന്നെപ്പോലെ ഞാനും കറങ്ങിയതാണ്. എന്നിട്ട്, ഇന്ന് മഴയത്ത് ഈ കുഴികളിൽ വീണും കയറിയും നനഞ്ഞും ചെളി തെറിപ്പിച്ചും നീ വാഹനമോടിക്കുമ്പോൾ മനസിൽ നിറഞ്ഞ സ്‌നേഹത്തോടെ സഹതാപം തോന്നുന്നു.
വേനൽക്കാലത്ത് ഇത്തിരി പൊടിയും ചൂടും ഉണ്ടെങ്കിലും യാത്ര എത്ര രസമാണ്; അനായാസമാണ്. മഴക്കാലമായാ ൽ ബൈക്ക് ഓടിക്കുന്നത് ഒത്തി രി ബുദ്ധിമുട്ടാണ്. റെയിൻകോട്ട് വേണം, തൊപ്പി വേണം. കോട്ടും ഇട്ടുപോകുമ്പോൾ കാഴ്ചക്കാർ വിചാരിക്കുന്നുണ്ടാവും നനയാതെയാണ് യാത്രയെന്ന്. പക്ഷേ കാറ്റത്തു മുഖത്തു വീഴുന്ന ജലകണങ്ങൾ ഉള്ളിലേക്ക് ഒഴുകിയിറങ്ങുന്നത് പരിചയമുള്ളവർക്കല്ലേ മനസിലാവൂ. മുഖം മറയ്ക്കുന്ന കണ്ണാടിയുള്ള ഹെൽ മറ്റ് വച്ചാൽ ഈ അസൗകര്യം ഇത്തിരി കുറയും. അപ്പോൾ കാഴ്ച കുറയും. ഹെൽമെറ്റിന്മേൽ വൈപ്പർ വയ്ക്കാൻ പറ്റില്ലല്ലോ. വണ്ടി ഓടിക്കാത്തപ്പോൾ ഈ ഹെൽമെറ്റ് എവിടെവയ്ക്കും? വണ്ടിയിൽ വച്ചിട്ട് പോ യാൽ ആരെങ്കിലും എടുത്തുകൊണ്ടുപോകും. (പൂട്ടിവയ്ക്കാവുന്ന കൊളുത്തുകൾ വാങ്ങിക്കുക.) ഇതു തൂക്കിപ്പിടിച്ച് ഓഫീസി ലും കടകളിലും ചെല്ലുന്നതു ഒരു ഭംഗി കുറവാണ്. (ഷോപ്പിംഗിന് പോകുമ്പോൾ ഹെൽ മറ്റ് ഒരു സഞ്ചിയുടെ ഉപകാരം ചെയ്യും). മഴയത്ത് യാത്ര ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ നിന്റെമേൽ വെള്ളം വീഴ്ത്തുന്നതും ചെളി തെറിപ്പിക്കുന്നതും ഞാൻ കാ ണുന്നു. അങ്ങനെ ഒത്തിരി അസൗകര്യങ്ങളുടെ മധ്യേ നീ വാഹനമോടിക്കുന്നത് കാണുമ്പോഴാണ് വിഷമം. എങ്കിലും നിന്നോട് ഇഷ്ടം തോന്നുന്നു. ഒരുതരം സ്‌നേഹം ക ലർന്ന അസൂയ. കാരണം ഏറ്റവും ഹരമായ യാത്ര ബൈക്ക് യാത്ര തന്നെയാണ്. സൈ ക്കിൾ മുതൽ ബസ് വരെ ഓടിച്ചിട്ടുണ്ട്. എങ്കി ലും ബൈക്ക് ഓടിക്കുന്നതിന്റെ ഹരമോ സു ഖമോ മറ്റൊരു ഡ്രൈവിംഗിനുമില്ല. മഴയും വെയിലും കൊണ്ടും ഇരുചക്രത്തിൽ ബാ ലൻസ് പിടിച്ചുമാണ് യാത്രയെങ്കിലും മോ ട്ടോർ സൈക്കിൾ യാത്ര നൽകുന്ന ആസ്വാദ്യത വളരെ ഉയർന്നതാണ്. ഇത്രയ്ക്കും ലാ ളിത്യവും ഹരവും നൽകുന്നതും സുഖകരവുമായ യാത്രയും മറ്റൊരു വാഹനത്തിനും നൽകാനുമാവില്ല (അപകടസാധ്യത കൂടുതലാണെങ്കിലും). അതിലുപരി, ഏതു ഊട് വഴിയിൽകൂടിയും ഓടിക്കാം, തൂക്കുപാലത്തിലൂടെ വേണമെങ്കിലും യാത്ര ചെയ്യാം. യാ ത്രാചിലവും സംരക്ഷണചിലവും കുറവാണ്. പാർക്കിംഗ് സൗകര്യങ്ങൾ നിയന്ത്രിക്കപ്പെടുന്ന വേളകളിലാണ് ഈ വാഹനത്തിന്റെ മെച്ചം നാം മനസിലാക്കുക. എവിടെ വേണമെങ്കിലും ചാരി വയ്ക്കാമല്ലോ. മഴയും വെയി ലും കൊണ്ടുള്ള ഈ യാത്ര പ്രകൃതിയോടും ഇളം തെന്നലിനോടും കൂട്ടുകൂടുന്ന വിനോദയാത്രയാണെന്ന് ഓർക്കുക. ബെൻസ് കാറിന്റെയോ ട്രെയിൻ യാത്രയുടെയോ സുരക്ഷിതത്വം ഇതിനില്ലായെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇരുചക്രവാഹനങ്ങളെ സ്‌നേഹിക്കുന്നതിന്റെ രഹസ്യം ഇതിന്റെ വശ്യതയും ലാളിത്യവുമാണ്.
അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈക്ക് യാത്ര ചെയ്യുന്ന സുഹൃത്തേ നിനക്ക് ചില നിർദ്ദേശങ്ങൾ നൽകാം.
1. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കരുത്. പോലിസും അധികാരികളും പാഞ്ഞ് നടക്കുന്നു.
ശിക്ഷിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. (ലൈസൻസിന്റെ ഫോട്ടോസ്റ്റാറ്റുകൊണ്ട് നടന്നാൽ മതി).
2. വണ്ടിയുടെ രേഖകളെല്ലാം കൃത്യമായിരിക്കണം. നികുതി, ഇൻഷുറൻസ് സമയത്തുതന്നെ
പുതുക്കിയിരിക്കണം. ഇവ കൃത്യമായിരുന്നില്ലെങ്കിൽ അപകടത്തിൽ പെട്ടാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും.
3. 40-50 കിലോമീറ്റർ ആണ് ഏറ്റവും അഭികാമ്യമായ വേഗത. പരമാവധി ഇതു പാലിക്കുവാൻ ശ്രമിക്കുക. അതിലുപരിയായ വേഗതക്ക് അപകടസാധ്യത ഏറെയാണ്.
4. മഴക്കാലത്ത് കുഴികൾ വ്യക്തമാകാത്തതുകൊണ്ടും റോഡിൽ ചെളി നിറഞ്ഞ് തെന്നാൻ സാധ്യതയുള്ളതിനാലും വളരെ കരുതലോടെ വാഹനം ഓടിക്കണം.
5. ചരൽ, മണൽ, മെറ്റൽ, ഉരുകിയ ടാർ, എണ്ണ, ഓയിൽ ഇവയിൽ വണ്ടി കയറിയാൽ വണ്ടി പാളിപ്പോകും.
6. പട്ടി, പൂച്ച, പശു ഇവയെ കണ്ടാൽ നാം കരുതലോടെ വണ്ടി ഓടിക്കണം. ഇവയെ മുട്ടിയാൽ വണ്ടി മറിയുകതന്നെ ചെയ്യും. ധാരാളം ബൈക്ക് യാത്രക്കാർ അപകടത്തിൽപെടുന്നത് ഈ കെണിയിലാണ്.
7. സ്‌കൂൾകുട്ടികൾ, മദ്യപന്മാർ, സ്ത്രീകൾ (പ്രത്യേകമായി പർദ്ദയിട്ടവർ) ഏതു നേര ത്തും യാതൊരു നിയമവും നോക്കാതെ റോ ഡിൽ കയറിവരും. അവരുടെ അശ്രദ്ധയാമെങ്കിലും നമ്മൾ പ്രതികളാകും.
8. മദ്യപൻ, മാനസികരോഗി, അമിതമായി പേടിയുള്ളവർ തുടങ്ങിയവരെ പുറകിൽ ഇരുത്തിയുള്ള യാത്ര വളരെ ശ്രമകരമാണ്. അവരെ ഒഴിവാക്കുക. സ്ത്രീകളെ പുറകിൽ ഇരുത്തുമ്പോൾ അവരുടെ ഷാൾ, സാരി ഇവ ചക്രത്തിൽ കുടുങ്ങാതെ സൂക്ഷിക്കുവാൻ പറയണം.
9. ഏതു വളവിലും ഏതു നേരത്തും അപകടം കാത്തിരിക്കുന്നുണ്ട് എന്ന വിചാരത്തോടെ വാഹനം ഓടിക്കണം. ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന ചിന്തയോടെ അശ്രദ്ധ കാണിക്കുന്നിടത്തു കൂടുതൽ അപകടം ഉണ്ടാവും. എല്ലാ ദിവസവും ബസിൽ പാസ് കൊണ്ടുപോയാൽ കണ്ടക്ടർ ചോദിക്കില്ല. ഒരേയൊരു ദിവസം അതു എടുക്കാൻ മറന്നുപോകുന്ന ദിവസം കണ്ടക്ടർ ചോദിക്കും എന്ന വിരോധാഭാസത്തിന്റെ നിയമം ഓർമ്മിച്ച് വയ്ക്കണം.
10. ഇരുചക്രമോടിക്കുന്നവർ മൂന്ന് തരക്കാരാണ്. 1.സുഖകരമായ യാത്രയ്ക്കുവേണ്ടി (തട്ടിയും മുട്ടിയും കാത്തുനിന്നുമുള്ള യാത്ര മടുത്തിട്ട്). 2. സമയലാഭത്തിനുവേണ്ടി (കൃത്യസമയത്തു കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ). 3. മറ്റുള്ളവരുടെ മുൻപിൻ ഷൈൻ ചെയ്യാൻ വേണ്ടി. മൂന്നാമത്തെ കൂട്ടരാണ് അപകടത്തിലേക്ക് കടന്നു ചെല്ലുന്നത്.
സുഹൃത്തേ, സ്‌നേഹത്തോടെ, സന്തോഷത്തോടെ, ആസ്വദിച്ച് കൊണ്ട് നീ വണ്ടി ഓടിക്കുക. ദേഷ്യം, നിരാശ, ദുഃഖം ഇവ മനസിൽ നിറഞ്ഞുനിൽക്കുമ്പോൾ ശ്രദ്ധ പതറിപ്പോകും. ആശുപത്രിയിൽ നിന്നെ വന്നു കാണുവാൻ എനിക്ക് താൽപര്യമില്ല.
ഫാ. മാത്യു ആശാരിപ്പറമ്പിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?