Follow Us On

29

March

2024

Friday

കുടുംബ ജീവിതത്തൊടൊപ്പം ജോയ്‌സ് ജയിംസിന് സ്ഥിരം ഡീക്കൻപദവി

കുടുംബ ജീവിതത്തൊടൊപ്പം ജോയ്‌സ് ജയിംസിന് സ്ഥിരം ഡീക്കൻപദവി

എറണാകുളം: സീറോമലബാർ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അല്മായന് അതും നാലുമക്കളുടെ കുടുംബനാഥന് മ്ശംശാന പട്ടം അഥവാ പെർമനന്റ് ഡിക്കനേറ്റ്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ദിവ്യബലി മധ്യേ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഈ പട്ടം നൽകിയത്.
കോതമംഗലം രൂപതയിലെ മുതലക്കുളം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകൻ ജോയിസ് ജയിംസിനാണ് പെർമനന്റ് ഡിക്കനേറ്റ് പട്ടം ലഭിച്ചത്.
ഉജ്ജയിൻ രൂപതക്ക് വേണ്ടി മ്ശംശാന പട്ടം സ്വീകരിച്ച ജോയിസ് 15 വർഷമായി ലണ്ടനിൽ വിദ്യാഭ്യസരംഗത്ത് പ്രവർത്തിക്കുന്നു. ജോയ്‌സ് ജയിംസ് മദ്ബഹയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവർ പ്രാർത്ഥനയോടെ തിരുക്കർമ്മങ്ങളിൽ പങ്കാളിയായി.
201612614

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?