ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. ജീസസ് യൂത്ത് – പ്രോ ലൈഫ് മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു അന്ന്. 2004-ലായിരുന്നു അത്. അവിടുത്തെ 80 ശതമാനം ഗൈനക്കോളജിസ്റ്റുകളും അബോര്ഷന് ചെയ്യാത്തവരാണ്.
അബോര്ഷന് നടത്താതെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും പുറത്തുപോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ പ്രസവം നിര്‍ത്തല്‍ അസിസ്റ്റ് ചെയ്യാതെ ആ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും പാസായി പോരുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യവുമാണ്.
ആ നാളുകളില്‍ ഞാന്‍ കടുത്ത പ്രതിസന്ധിയിലായി. കാരണം പ്രസവം നിര്‍ത്താനുള്ള കേസുകള്‍ തുടര്‍ച്ചയായി വരുന്നു. ഓരോ ദിവസവും പത്തും പന്ത്രണ്ടുപേര്‍ വീതം. ഞാനെന്റെ മാതാപിതാക്കളുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തു. അവരിരുവരും കരിസ്മാറ്റിക് ധ്യാനം കൂടിയിട്ടുള്ളവരാണ്. പ്രസവം നിര്‍ത്തുന്ന കേസുകളെ സഹായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
അതില്‍നിന്നും എങ്ങനെ രക്ഷപ്പെടണം എന്നെനിക്കറിയില്ല. ആദ്യത്തെ ഒരാഴ്ച വലിയ കുഴപ്പമില്ലാതെ കടന്നുപോയി. അക്രൈസ്തവയായ വനിതാ ഡോക്ടര്‍ ഞങ്ങളുടെകൂടെയുണ്ടായിരുന്നു. പിന്നീടുള്ള മൂന്നാഴ്ചകളില്‍ ക്രൈസ്തവരായ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായി.
ഈ പ്രശ്നത്തില്‍നിന്നും എങ്ങനെയെങ്കിലുമൊന്ന് എന്നെ രക്ഷപ്പെടുത്തണമെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പ്രസവം നിര്ത്തലല്ലാത്ത മറ്റു മേജര്‍ കേസുകളില്‍ അതിരാവിലെ തന്നെ പോയി സഹായിക്കലാണ് ഞാന്‍ ഇതിന് പരിഹാരമായി കണ്ടുപിടിച്ചത്.
ഞാനും മെയിന്‍ ഡോക്ടറും മാത്രമായുള്ള ആദ്യദിനം. പ്രസവം അസിസ്റ്റ് ചെയ്യാന്‍ ഞാന്‍ തിയറ്ററിലെത്തി. പ്രസവം നിര്‍ത്തുന്ന ടേബിളിലേക്ക് ഡോക്ടര്‍ വന്നു. ഞാന്‍ ശരിക്കും വിഷമാവസ്ഥയിലായി. എന്തു ചെയ്യണമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാന്‍ കൈകള്‍ കഴുകി തിയറ്ററില്‍ കേസ് അസിസ്റ്റ് ചെയ്യാന്‍ റെഡിയായി നില്‍ക്കുകയാണ്. ഒന്നുകില്‍ പ്രസവം നിര്‍ത്താന്‍ പോകുന്ന ഡോക്ടറെ സഹായിക്കണം.
അല്ലെങ്കില്‍ പുറത്തുപോകണം. ദൈവം ആ സമയത്ത് നല്കിയ ശക്തമായ പ്രേരണ സ്വീകരിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ നേരെ വാര്‍ഡിലേക്ക് പോയി. ഞാന്‍ തിയറ്ററില്‍ ഡ്യൂട്ടിക്ക് പോയത് അറിയാമായിരുന്ന വാര്‍ഡിലെ ഡോക്ടര്‍ അത്ഭുതപ്പെട്ടു. എന്താണ് തിയറ്ററില്‍നിന്നും പോന്നതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: എനിക്കവിടെ നില്ക്കാന് കഴിയില്ല. ഞാന്‍ വാര്‍ഡില്‍ റൗണ്ട്സിന് അസിസ്റ്റ് ചെയ്യാം.
രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഡിപ്പാര്‍ട്ട്മെന്റ് യോഗം ചേര്‍ന്നു. ഭാഗ്യത്തിന് ഈ സീനിയര്‍ ഡോക്ടര്‍ അവിടെ വന്നിട്ടില്ലായിരുന്നു. എങ്കിലും എന്തിനാണ് തിയറ്റര്‍ ഡ്യൂട്ടി ഉപേക്ഷിച്ച് പുറത്ത് പോന്നത് എന്ന ചോദ്യമുണ്ടായി. പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യുന്നത് താല്പര്യമില്ലാത്തതിനാലാണ് പോന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞ് ഒരു തിയറ്റര്‍ ദിവസത്തില്‍ സീനിയര്‍ ഡോക്ടര്‍ പറഞ്ഞു: ”നമ്മുടെ പുതിയ ഹൗസ് സര്ജന് ഇനി പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യില്ല.” ഞാന്‍ ശരിക്കും അപ്സെറ്റ് ആയി. എല്ലാവരും കേട്ടുനില്ക്കുന്ന സമയത്താണ് അത് പറയുന്നത്. പല ഡോക്ടര്‍മാരും എന്നോട് ചോദിച്ചു: എന്തുകൊണ്ടാണ് പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യാത്തതെന്ന്.
എനിക്ക് ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. ജീസസ് യൂത്താണെന്നതില് കവിഞ്ഞ് 23 വയസുള്ള എനിക്ക് മറുപടി പറയാനുള്ള അറിവില്ല. കളിയാക്കലുകളും വഴക്കു പറയലുകളുമൊക്കെ ഉണ്ടായി. ഞാനൊന്നും മിണ്ടാതെ നിന്നെങ്കിലും ആ ഡിപ്പാര്ട്ട്മെന്റിലുള്ളവര്ക്ക് ഒരു കാര്യം വ്യക്തമായി.
ഇതൊരു ദൈവികപരിപാലനയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാനൊരു ക്രൈസ്തവനും ജീസസ് യൂത്തും ആയതുകൊണ്ടാണ് പ്രസവം നിര്‍ത്താന്‍ അസിസ്റ്റ് ചെയ്യാത്തതെന്ന് ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു.
ഇന്നിപ്പോള്‍ ഏഴ് സിസേറിയനുകള്വരെ കുഴിക്കാട്ടുശേരി മറിയംത്രേസ്യ ഹോസ്പിറ്റലില്‍ ചെയ്യുന്നുണ്ട്. പ്രസവം നിര്‍ത്തല്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവൃത്തിയാണെന്ന് ഈ കാലഘട്ടത്തില്‍ എനിക്ക് ബോധ്യമായി.
ഡോ. ഫിന്റോ വര്‍ഗീസ്
(ഗൈനക്കോളജിസ്റ്റ് & പീഡിയാട്രീഷ്യന്‍ മറിയംത്രേസ്യ ഹോസ്പിറ്റല്‍, കുഴിക്കാട്ടുശേരി)
Leave a Comment
Your email address will not be published. Required fields are marked with *