Follow Us On

19

January

2019

Saturday

വിശുദ്ധ ജോണ്‍ വിയാനിയെപ്പോലെ…

വിശുദ്ധ ജോണ്‍ വിയാനിയെപ്പോലെ…

”പുത്തന്‍കുര്‍ബാന ചൊല്ലിയിട്ട് ഇപ്പോള്‍ 52 കൊല്ലം. പൗരോഹിത്യം സ്വീകരിച്ചത് 22-ാം വയസില്‍. അതുംല്‍റോമിന്റെ പ്രത്യേകാനുവാദത്തോടെ”.
ഇത് വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകനായ ഫാ. വര്‍ക്കി കാട്ടാറത്ത് 1925-ല്‍ എഴുതിയൊരു കത്താണ്.
അന്നൊക്കെ സാധാരണ 24 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പൗരോഹിത്യം നല്‍കിയിരുന്നത്. എന്നാല്‍ പതിവിലും നേരത്തെ പട്ടം സ്വീകരിക്കുവാന്‍ റോം അനുവദിച്ചു എന്നത് കാട്ടാറത്തച്ചന്റെ വിശുദ്ധമായ ജീവിതത്തെപ്പറ്റി സഭാധികാരികള്‍ക്കുള്ള മതിപ്പ് വ്യക്തമാക്കുന്നതാണ്. വരാപ്പുഴ മെത്രാപ്പോലീത്തായായിരുന്നന്നലെയോനാര്‍ദ് ദി മെല്ലാനെ തിരുമേനിയില്‍നിന്നുമാണ് അദ്ദേഹം പട്ടമേല്‍ക്കുന്നത്.
അതീവതീക്ഷ്ണമതിയായ അജപാലകനെയാണ് കാട്ടറാത്ത് അച്ചനില്‍ല്‍കാണാനാവുന്നത്. 13 വര്‍ഷം അദ്ദേഹം വികാരിയായിരുന്നന്നവൈക്കം ഇടവകയില്‍ല്‍അദ്ദേഹത്തിന്റെ സേവനം വളരെയധികം വിലമതിക്കപ്പെട്ടിരുന്നുവെന്നതിന് ചരിത്ര രേഖകളുടെ പിന്‍ബലമുണ്ട്.
പൂഞ്ഞാറിലെ കാട്ടാറത്ത് ഉതുപ്പ്- ത്രേസ്യാമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ല്‍രണ്ടാമനാണ് വര്‍ക്കിയച്ചന്‍. 1851 ഒക്ടോബര്‍ 13-ന് ജനനം. 1873-ല്‍ പൗരോഹിത്യം. പട്ടം സ്വീകരണത്തിനുശേഷം ബിഷപ്പുമാരായ ലെയൊനാര്‍ദ് ദി മെല്ലാനോ ഒ.സി.ഡി, മര്‍സെലീനോ ബെരാര്‍ദി ഒ.സി.ഡി, ചാള്‍സ്‌ലവീഞ്ഞ് എസ്.ജെ, അലോഷ്യസ് പഴേപറമ്പില്‍, തോമസ് കുര്യാളശേരില്‍, അഗസ്റ്റിന്‍ കണ്ടത്തില്‍ എന്നിവരുടെ കീഴില്‍ല്‍പൗരോഹിത്യശുശ്രൂഷ നിറവേറ്റി.
ഇടമറ്റം, തത്തമ്പിള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം എന്നീ ഇടവകകളില്‍ല്‍അദ്ദേഹം അജപാലന ദൗത്യം നിറവേറ്റി. കൂടാതെ മുത്തോലി, വൈക്കം എന്നിവിടങ്ങളിലെ കര്‍മ്മലീത്താ മഠങ്ങളുടെയും ചമ്പക്കുളം ആരാധന മഠത്തിന്റെയും കപ്ലോനായും സേവനം ചെയ്തു.
1898-ല്‍പഴേപറമ്പില്‍ല്‍ളൂയിസ് മെത്രാന് വൈക്കം പള്ളിയിലെ കൈക്കാരന്മാരും യോഗക്കാരും കൂടി നല്‍കിയ നിവേദനത്തില്‍ ഇപ്രകാരം എഴുതി.
”ഇവിടെ ഞങ്ങളുടെ വികാരിയായി കാട്ടറാത്ത് വര്‍ക്കിയച്ചന്‍ വന്നിട്ട് കന്നിമാസം വരുമ്പോള്‍ മൂന്ന് കൊല്ലമാകും. ഇതിനകം ജനങ്ങള്‍ തമ്മില്‍ല്‍പള്ളിസംബന്ധമായ ഒരുവഴക്കും അരമന മുമ്പാകെ ഒരാവലാതിയുംഉണ്ടായിട്ടില്ല. മുന്‍കാലങ്ങളില്‍ല്‍പള്ളിയെ സംബന്ധിച്ച് ധാരാളം വഴക്കുംവാശിയും അതിനെതുടര്‍ന്ന് പള്ളിക്കും ജനങ്ങള്‍ക്കും വലിയ ദ്രവ്യനാശവും ഉണ്ടായിട്ടുണ്ട്… എന്നാല്‍ല്‍കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ പരിപൂര്‍ണ്ണ സമാധാനമാണ്. ഇപ്പോള്‍ ഞങ്ങളുടെ വികാരിയച്ചനെ ഇവിടെ നിന്നും മാറ്റാനായി ആലോചിക്കുന്നതായി കേള്‍ക്കുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്റെ പുണ്യമാതൃകയ്ക്കടുത്ത ഗുണങ്ങളാല്‍ല്‍ഞങ്ങളെല്ലാവരും നല്ലല്ലസൊരുമയോടുകൂടി പോകുന്നു. അഞ്ചുവര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തെ ഇവിടെ നിന്നും മാറ്റരുതെന്ന് അപേക്ഷിക്കുന്നു.”
”ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ നല്ലല്ലഅജപാലകന്‍ ഒരിടവകയ്ക്ക് നല്ലവനായ ദൈവം നല്‍കുന്നന്നഏറ്റവും വലിയ നിധിയും ദൈവകാരുണ്യത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്നുമാണെന്ന് വിശുദ്ധ ജോണ്‍ മരിയവിയാനിയുടെ വാക്കുകള്‍ വൈക്കം ഇടവകയില്‍ല്‍അക്ഷരാര്‍ത്ഥത്തില്‍ല്‍കാട്ടറാത്ത് അച്ചനിലൂടെ യാഥാര്‍ത്ഥ്യമായതായി ദൈവജനത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നു. ”എന്റെ ഹൃദയത്തിനിണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും” എന്നന്നഈശോയുടെ വചനം കാട്ടറാത്ത് അച്ചനില്‍ല്‍പൂര്‍ണ്ണമായി. 1928-ല്‍ കാട്ടറാത്ത് അച്ചന്‍ എഴുതിയ കത്തില്‍നിന്നും വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ട്! അതിപ്രകാരമാണ്. ”വൈദികപട്ടം സ്വീകരിച്ച് അധികം കഴിയുന്നതിന് മുമ്പുതന്നെന്നകര്‍ത്താവിന്ല്‍കൂടുതല്‍ പരിപൂര്‍ണ്ണമായി സേവനം ചെയ്യുന്നതിനു പറ്റിയ സമൂഹജീവിതത്തെക്കുറിച്ചുള്ള ആഗ്രഹം എന്നില്‍ല്‍നാമ്പെടുത്തു. കാലംകഴിയുംതോറും പ്രസ്തുത ആഗ്രഹം ശക്തി പ്രാപിച്ചുവന്നു. എന്റെ ഭാഗത്തു നിന്നുമാകട്ടെ പ്രകാശവും സഹായവും എളിമയോടും ഭക്തിയോടുംകൂടി കര്‍ത്താവിനോട് അപേക്ഷിക്കുകയും ദൈവേഷ്ടംനിറവേറ്റുന്നതിനുള്ള മാര്‍ഗം യഥാശക്തി അന്വേഷിക്കുകയും ചെയ്യുന്നു.”
കാട്ടറാത്തച്ചന്‍ ഈ ആഗ്രഹം മാര്‍ അലോഷ്യസ് പഴേപറമ്പില്‍ല്‍മെത്രാനെ അറിയിക്കുകയും പിതാവ് വലിയ സന്തോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. പുണ്യചരിതരായ ധാരാളംപേരുടെ പരിശ്രമവും സഹകരണവും പ്രാര്‍ത്ഥനയുംവഴിയാണ് 1904-ല്‍തോട്ടകത്ത് ”ഇടവക അച്ചന്മാരുടെ” സമൂഹം ഉടലെടുത്തത്.
മധ്യകാലഘട്ടത്തില്‍ല്‍ഭൗതിക അതിപ്രസരത്താല്‍ല്‍ആടിയുലഞ്ഞ പാശ്ചാത്യസഭയെ നവീകരിക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ഈശോ നിയോഗിച്ചത് ഇങ്ങനെയായിരുന്നല്ലോ. ”എന്റെ പള്ളി നീ പുതുക്കി പണിയണം”.
കാട്ടറാത്തച്ചനെയും ഈശോ സവിശേഷമായ ദൗത്യം ഏല്പിച്ചുവെന്നത് പിന്നീടുള്ളകാലത്തെ ചരിത്രം വിളിച്ചുപറയുന്നതാണ്. നിത്യജീവന്റെ അച്ചാരമായ ദൈവവചനത്തിന്റെ സജീവത്വം തിരിച്ചറിയാന്‍ കഴിയാതെ പാരമ്പര്യങ്ങളുടെ മാത്രം തിളക്കം കണ്ടണ്ടകേരളസഭയെ പരിശുദ്ധാത്മ അഭിഷേകത്താല്‍ല്‍കത്തിജ്വലിപ്പിക്കാന്‍ ഇതാ തോട്ടകത്ത് ഒരു സമൂഹം ഉണ്ടായി. തോട്ടകത്ത് കര്‍ത്താവ് കാട്ടറാത്ത് വര്‍ക്കിയച്ചനിലൂടെ ഇട്ട തീ കത്തോലിക്കാസഭയില്‍ ആളിപ്പടരുന്നതാണ് പിന്നീട് നാം കാണുന്നത്. അടയാളങ്ങളും അത്ഭുതങ്ങളും വരങ്ങളുമായി മിശിഹായുടെ സഭയുടെ വസന്തത്തിനാണ് തോട്ടകം ആരംഭമിട്ടത്.
പൈതൃകമായി എടുത്തുപറയാവുന്നത് അദ്ദേഹത്തിന്റെ ‘ജനകീയശൈലി’യാണ്. മനസുകൊണ്ട് അച്ചന്‍ താപസനായിരുന്നു. ആത്മാവില്‍ല്‍അദ്ദേഹം നലംതികഞ്ഞ സന്യാസിയും. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ജീവിതകാലമത്രയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പമായിരുന്നതുപോലെ ”ജനങ്ങള്‍ക്കിടയില്‍ ആശ്രമം പണിത വ്യക്തി”യെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഈ ജനകീയ ശൈലിയാണല്ലോ ഇന്ന് വിന്‍സെന്‍ഷ്യന്‍ സമൂഹം ഇടവകകള്‍തോറും പ്രചരിപ്പിക്കുന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം.
വിശ്വാസത്തെ വിലമതിക്കുകയും സ്‌നേഹിക്കുകയും മുറുകെപിടിക്കുകയും ചെയ്ത അദ്ദേഹം ഇതര ക്രിസ്തീയ സഭകളെയും മറ്റുമതങ്ങളെയും ആദരിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെന്നകൗണ്‍സില്‍ല്‍ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ജീവിക്കുകയും ചെയ്ത കാട്ടറാത്ത് അച്ചനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മുന്നോടി എന്ന്ന്നവിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അഗാധമായ ആത്മീയതയുടെയും, ശുദ്ധമായ സന്യാസജീവിതത്തിന്റെയും സഭാ ദര്‍ശനങ്ങളോടുള്ള വിശ്വസ്തതയുടെയും നിറവുകൊണ്ടാണ് പുണ്യശ്ലോകനായ മാര്‍തോമസ് കുര്യാളശേരി പിതാവ് തന്റെ രൂപതയില്‍ അദ്ദേഹംതന്നെന്നരൂപംകൊടുത്ത പുതിയ സന്യാസിനി സമൂഹത്തിന് പ്രാരംഭഘട്ടത്തില്‍ല്‍ദിശാബോധം നല്‍കാന്‍ കാട്ടറാത്ത് അച്ചനെ നിയോഗിക്കുന്നത്.
ജനങ്ങളുടെ മനസിന് ശാന്തികൊടുക്കുന്നന്നഭിഷഗ്വരന്‍മാത്രമല്ലല്ലശാരീരികരോഗങ്ങള്‍ക്കും സൗഖ്യംകൊടുക്കുന്നന്നദൈവകരം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷികവിളകളെ കീടങ്ങളുടെ ആക്രമങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജപം മാത്രം മതിയെന്ന്് ജനങ്ങള്‍ ഒന്നടങ്കം വിശ്വസിച്ചു. യാത്രക്ക് പോകുന്നവര്‍ക്കുള്ള പ്രാര്‍ത്ഥനയായ ”വലിയച്ചന്റെഗുളിക”(3 നന്മനിറഞ്ഞ മറിയം) പ്രാര്‍ത്ഥിച്ചുപോയാല്‍ല്‍യാത്ര മംഗളകരമാകുന്നതായി വിശ്വാസികള്‍ അനുഭവിച്ചറിഞ്ഞിരുന്നു.
വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ആത്മീയത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ധ്യാനം, മൗനം, ഉപവാസം, പ്രായശ്ചിത്തം, നോമ്പ് ഇവയെല്ലാം കോര്‍ത്തിണക്കിയ ആത്മീയ പുഷ്പഹാരവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാട്ടാറത്ത് അച്ചന്റെ മൃതസംസ്‌ക്കാരവേളയില്‍ല്‍ചരമ പ്രസംഗം നടത്തിയ മാര്‍ ജയിംസ് കാളാശേരി പിതാവ് പറഞ്ഞു: ”ജീവിതത്തിലും പ്രവൃത്തിയിലും മരണത്തിലും സംസ്‌ക്കാരത്തിലും അദ്ദേഹം അത്ഭുത മനുഷ്യനും ആദര്‍ശ പുരുഷനും മാതൃകാ വൈദികനും ഭക്തിസമ്പന്നനും ഭക്തിപ്രചാരകനും ആയിരുന്നു”.
അദ്ദേഹത്തിന്റെ 87-ാം ചരമവാര്‍ഷികം ഒക്ടോബര്‍ 24-ന് ആചരിക്കുകയാണ്. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ എല്ലാ അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം കാട്ടാറത്ത് അച്ചനിലൂടെ ദൈവം ആരംഭം കുറിച്ച വിന്‍സെന്‍ഷ്യന്‍ സഭയിലൂടെ ഭാവിയില്‍ല്‍അവിടുന്ന് കൂടുതല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?