Follow Us On

19

January

2019

Saturday

കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗം; പ്രാർത്ഥനാഹ്വാനവുമായി ഭൂതോച്ഛാടകൻ

കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗം; പ്രാർത്ഥനാഹ്വാനവുമായി ഭൂതോച്ഛാടകൻ

ന്യൂയോർക്ക്: വ്യാജ ആരോപണങ്ങളും അനാവശ്യ വിവാദങ്ങളുമായിരുന്നു ആദ്യ ആയുധം. അതുകൊണ്ടുമാത്രം കാര്യമില്ലെന്ന് മനസിലാക്കിയപ്പോൾ സെനറ്റർമാരെ ചാക്കിട്ടുപിടിക്കാനായി ശ്രമം. രണ്ട് ശ്രമങ്ങളെയും മറികടന്ന് സുപ്രീം കോടതിയിലെത്തിയ ജസ്റ്റീസ് ബ്രെറ്റ് കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗിക്കാൻ മന്ത്രവാദികൾ സംഘടിക്കുമ്പോൾ, പ്രാർത്ഥിച്ചുകൊണ്ട് പ്രതിരോധം ഒരുക്കാൻ ആഹ്വാനംചെയ്ത് അമേരിക്കയിലെ പ്രമുഖ ഭൂതോച്ഛാടകൻ.

ഗർഭച്ഛിദ്ര നിരോധനം ഉൾപ്പെടെയുള്ള ചരിത്രപരമായ വിധികൾ പുറപ്പെടുവിക്കുമോ എന്ന ആശങ്കയാണ്, പ്രോ ലൈഫ് ജഡ്ജിയെന്ന ഖ്യാതി നേടിയ കാവനോയ്‌ക്കെതിരെതിരിയാൻ സാത്താൻ ആരാധകരെപ്രേരിപ്പിക്കുന്നത്. ‘റിച്ച്വൽ ടു ഹെക്‌സ്ബ്രെറ്റ് കാവാനോ II’ എന്ന് പേരിൽ ടിക്കറ്റ് ഏർപ്പെടുത്തി നടത്തുന്ന ആഭിചാരകർമത്തിന്റെ ലാഭവിഹിതം ‘പ്ലാൻഡ് പാരന്റ്ഹുഡ്’ന് കൈമാറും എന്ന് പറയുമ്പോൾ, ഗർഭച്ഛിദ്ര ലോബിയുടെ പങ്കും വ്യക്തം.

ഇതിനെതിരെ കാലിഫോർണിയയിലെ സാൻഹൊസെ രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകൻകൂടിയായ ഫാ. ഗാരി തോമസാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഇത് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമല്ല. മറിച്ച്, പരസ്യമായ ദുർമന്ത്രവാദമാണ്. തിന്മയുടെ ശക്തികളാണ് ഇക്കൂട്ടരുടെ ആരാധനാ മൂർത്തികൾ. സുപ്രീം കോടതി ജസ്റ്റിസിനെതിരെയുള്ള ഇത്തരം ഹീനമായപ്രവർത്തികൾ അനുവദിക്കരുത്. ജസ്റ്റിസിനുവേണ്ടിയുള്ള പ്രാർത്ഥനകൾ ശക്തമാക്കണം,’ 12 വർഷമായി ഭൂതോച്ഛാടന തിരുക്കർമങ്ങൾ നിർവഹിക്കുന്ന ഫാ. ഗാരി വ്യക്തമാക്കി.

നടുക്കം ഉളവാക്കുന്ന വാർത്തയാണിത്. അമേരിക്കയിൽ നടക്കുന്ന ഇക്കാര്യം മറ്റ് കത്തോലിക്കാ ഭൂതോച്ചാടകരെ അറിയിച്ചുകഴിഞ്ഞു. തിന്മയുടെ ശക്തിയെ ജസ്റ്റിസിന്റെ നേർക്ക് തിരിച്ചുവിടാനാണ് അവർ ശ്രമിക്കുന്നത്. ഇതിനെതിരെ പോരാടും. ഇത്തരം പരിപാടികളെയും അവയിൽ പങ്കെടുക്കുന്നവരെയും തടയണമെന്നതിൽ സംശയമില്ല. എന്നാൽ, ദൈവാനുഗ്രഹം നിറഞ്ഞ അവസ്ഥയിലുള്ളവരെ ഇത്തരം കർമങ്ങൾ ഏൽക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘അവർ ലക്ഷ്യംവെക്കുന്നവർ ദൈവാനുഗ്രഹം നിറഞ്ഞ അവസ്ഥയിലാണെങ്കിൽ ഇത്തരം കർമങ്ങൾ ഏൽക്കാതിരിക്കുകയോ, അല്ലെങ്കിൽ കർമ്മത്തിന്റെ ഫലത്തിൽ കുറവുണ്ടാവുകയോ ചെയ്യും. അല്ലാത്തപക്ഷം ഇരക്ക് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക, മാനസിക രോഗാവസ്ഥയെയോ പൈശാചിക ആക്രമണമോ നേരിടേണ്ടി വരും,’ വത്തിക്കാനിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം കൂട്ടിച്ചേർത്തു.

അതീന്ദ്രീയ, ദുർമന്ത്രവാദ പുസ്തകങ്ങളുടെയും ഉപകരണങ്ങളുടെയും കച്ചവടക്കാരായ ‘ക്യാറ്റ് ലാൻഡ്’ ബുക്ക് സ്റ്റോറാണ് ഈ പൈശാചിക കൃത്യത്തിന്റെ പ്രചാരകർ. ‘ക്യാറ്റ് ലാൻഡ്’ ബുക്ക് സ്റ്റോർ ആദ്യമായല്ല ഇത്തരം തിന്മ പ്രവൃത്തികൾ സംഘടിപ്പിക്കുന്നത്. ട്രംപ് ഭരണത്തിലെത്തിയശേഷം അദ്ദേഹത്തിനെതിരെ ഇത്തരം മൂന്ന് ആഭിചാര കർമങ്ങൾക്ക് അവർ നേതൃത്വം കൊടുത്തിട്ടുണ്ട്. ഗർഭച്ഛിദ്രം, സ്വവർഗരതി ഉൾപ്പെടെയുള്ള തിന്മകൾക്കെതിരായ പോരാട്ടം സാത്താൻ സേവകരെ തെല്ലൊന്നുമല്ല അലട്ടുന്നതെന്ന് വ്യക്തം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?