Follow Us On

15

November

2019

Friday

സുഡാൻ ഭരണകൂടം തോറ്റു; പതിമൂന്നിൽ ഒൻപതുപേരും ക്രിസ്തുവിന്റെ സ്വന്തം

സുഡാൻ ഭരണകൂടം തോറ്റു; പതിമൂന്നിൽ  ഒൻപതുപേരും ക്രിസ്തുവിന്റെ സ്വന്തം

സുഡാൻ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് ഡാർഫഫൂറിൽ അറസ്റ്റ് ചെയ്യപ്പെട്ട 13പേരും ജയിൽ മോചിതരായെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 13നാണ് തെക്കുപടിഞ്ഞാറൻ ഡാർഫൂരിൽനിന്ന് ഇവരെ അറസ്റ്റുചെയ്തത്. ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും അതിൽ ഒമ്പതുപേർ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചുനിന്നു എന്നതാണ് ശ്രദ്ധേയം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള സുഡാനിൽനിന്നുള്ള വാർത്ത വലിയ പ്രത്യാശയാണ് സഭാവിശ്വാസികൾക്ക് നൽകുന്നത്.

ഇസ്ലാംവിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്ന കുറ്റം ചുമത്തി ജയിലിലടച്ച ഇവർക്ക് ക്രൂരപീഡനങ്ങൾ നേരിടേണ്ടിവന്നെന്നാണ് റിപ്പോർട്ട്. മുസ്ലീം മതത്തിലേക്ക് തിരിച്ചെത്തണമെന്ന നിർദേശം പാലിക്കാത്തതായിരുന്നു കാരണം. കസ്റ്റഡിയിലായിരുന്നപ്പോൾ വിശ്വാസത്തിനെതിരെ മൊഴി നൽക്കാത്തതിന്റെ പേരിൽ പാസ്റ്ററായ ഇദീസ് യൂസഫിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എല്ലാ മൂന്നുദിവസം കൂടുമ്പോഴും അധികാരികൾക്കു മുന്നിൽ ഹാജരാകണമെന്ന നിർദേശത്തോടെ പിന്നീട് വിട്ടയക്കുകയായിരുന്നു. ജനസംഖ്യയുടെ 97ശതമാനവും മുസ്ലീം വിശ്വാസികളുള്ള രാജ്യമാണ് സുഡാൻ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?