Follow Us On

22

January

2020

Wednesday

അഭയം നൽകി കത്തോലിക്ക ദൈവാലയങ്ങൾ; കത്തീഡ്രൽ ആക്രമണത്തിൽ 42 മരണം

അഭയം നൽകി കത്തോലിക്ക ദൈവാലയങ്ങൾ; കത്തീഡ്രൽ ആക്രമണത്തിൽ 42 മരണം

ആഫ്രിക്ക: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നടന്ന അക്രമണത്തിൽ ഇരയായവർക്ക് അഭയം നൽകാൻ സന്നദ്ധരായി കത്തോലിക്ക ദൈവലായങ്ങൾ. ജാതിമതഭേദമില്ലാതെ അഭയമൊരുക്കുകയാണ് രൂപതയിലെ എല്ലാ ദൈവാലയങ്ങളും. ഇതിനോടകം അക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ ഗണത്തിൽ ഒരു വൈദികനുമുള്ളതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ 100 കവിയാനും സാധ്യതയുണ്ട്. മുസ്ലീം വിമത സംഘടനയായ സെലേക്കയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ബലാക്ക വിരുദ്ധ സംഘടന മൂലം ഒരു മുസ്ലിം കൊല്ലപ്പെട്ടതിന്റെ പേരിലാണ് സെലീക്ക സംഘം കത്തീഡ്രലിൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കത്തീഡ്രലിനോട് ചേർന്നുള്ള വീടുകളും കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു.

2012 ഡിസംബറിലാണ് മുസ്ലീം വിമത സംഘടനകൾ ഒരു സഖ്യം രൂപീകരിച്ച്, സെലേക്ക എന്ന പേര് സ്വീകരിക്കുകയും അധികാരം പിടിച്ചെടുക്കുകയും തുടർന്ന് സെൻട്രൽ ആഫ്രിക്കയിൽ ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്തത്. സെലീക്ക ആക്രമണങ്ങളോട് പ്രതികരിക്കാൻ ചില സെൻട്രൽ ആഫ്രിക്കക്കാർ ബലാക്ക വിരുദ്ധ സംഘടന എന്ന പേരിൽ സ്വയം പ്രതിരോധ ഗ്രൂപ്പുകളും രൂപീകരിച്ചു. അങ്ങനെ സമാധാനമില്ലായ്മയും അക്രമണങ്ങളും ആഫ്രിക്കയിൽ തുടർക്കഥകളായി.

2015 ലെ ആഫ്രിക്കൻ പര്യടനസമയത്ത് ഫ്രാൻസിസ് പാപ്പ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സന്ദർശനം നടത്തിയിരുന്നു. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിക്കാൻ രാജ്യത്തെ നേതാക്കളെ പാപ്പ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ കത്തീഡ്രൽ ആക്രമണത്തിന് മൂന്ന് വർഷം മൂമ്പ് നടന്ന ആക്രമണത്തിൽ മൂന്ന് പുരോഹിതന്മാർ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?