Follow Us On

29

March

2024

Friday

മധ്യ ആഫ്രിക്കയിൽ ഒരു വൈദികൻകൂടി കൊല്ലപ്പെട്ടു; ശമനമില്ലാതെ അക്രമണം

മധ്യ ആഫ്രിക്കയിൽ ഒരു വൈദികൻകൂടി കൊല്ലപ്പെട്ടു; ശമനമില്ലാതെ അക്രമണം

 

കാമറൂൺ: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു. രണ്ടാഴ്ച്ചയായി തുടരുന്ന ആക്രമണത്തിൽ നേരത്തെ ഒരുവൈദികനടക്കം 42പേർ കൊല്ലപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിലെ അഗംകൂടിയായ ഫാ. കോസ്മസ് ഒംബാറ്റോ ഒൻദാരിയാണ് കൊല്ലപ്പെട്ടത്. വർഷങ്ങളായി ആരംഭിച്ച രാഷ്ട്രീയ പോരാട്ടത്തിൽ അടുത്ത ദിവസങ്ങളിലായി നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും നിരവധിപേർ കൊലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗാംബിയ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന യു.എൻ സൈനികത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഫാ. കോസ്മസ് കൊലപ്പെട്ടത്. അതേസമയം വൈദികന്റെ മൃതദേഹം അലിൻ ഡായോ നഗരത്തിൽ വെച്ചാണ് കണ്ടെത്തിയതും. സൈനികതാവളത്തിൽ നടന്ന അക്രമണം 45 മിനിറ്റോളം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു.

ഈ വർഷം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അഞ്ച് വൈദികരാണ് ഇതിനകം കൊല്ലപ്പെട്ടത്. നിരവധി കന്യാസ്ത്രീകളെയും വൈദികരെയും തട്ടികൊണ്ടുപോകുകയും ചെയ്തിരുന്നു. കലാപത്തെതുടർന്ന് ആയിരക്കണക്കിനു പേർ പലായനം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ക്രിസ്തീയ വിശ്വാസിയായ പ്രസിഡന്റ് ഫ്രാൻസഗോയിസ് ബോത്തിതെയെ 2013ൽ ചില തീവ്രമുസ്ലീം വിഭാഗക്കാർ സ്ഥാനത്തുനിന്ന് മാറ്റിയത് മുതലാണ് രാജ്യത്ത് കലാപമാരംഭിച്ചത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ 80%വും ക്രിസ്ത്യാനികളാണെങ്കിലും റിബൽ സംഘടനകൾ ഉയർത്തുന്ന വെല്ലുവിളികൾ വലുതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?