Follow Us On

29

March

2024

Friday

സ്വാതന്ത്ര്യം ദൈവത്തിന്റെ ദാനം: ഫ്രാൻസിസ് പാപ്പ

സ്വാതന്ത്ര്യം ദൈവത്തിന്റെ  ദാനം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സ്വാതന്ത്ര്യം ദൈവത്തിന്റെ മഹത്തായ ദാനമാണെന്നും മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഒരുവനെ പ്രേരിപ്പിക്കുന്നത് ദൈവത്തിൽനിന്ന് ലഭിച്ച സ്വാതന്ത്ര്യമാണെന്നും ഫ്രാൻസിസ് പാപ്പ. വെറോണയിൽ നടക്കുന്ന ‘സോഷ്യൽ ഡോക്‌ട്രെയിൻ ഓഫ് ചർച്ചി’ന്റെ ഇറ്റാലിയൻ കോൺഫറൻസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ സ്വാതന്ത്ര്യം എന്ന ദാനത്തെകുറിച്ച് സൂചിപ്പിച്ചത്. ‘റിസ്‌ക് ഓഫ് ഫ്രീഡം’എന്നതാണ് കോൺഫറൻസിന്റെ ഈ വർഷത്തെ ആശയം.

പിതാവിന്റെ സ്‌നേഹത്തിലും പുത്രന്റെ കാരുണ്യപൂർവമുള്ള പ്രവർത്തിയിലുമാണ് മനുഷ്യ സ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ കാണാൻ കഴിയുന്നത്. മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്യുന്നതിനായി സമയം കണ്ടെത്താനും അവരുടെ വിമോചനം ലക്ഷ്യംവെച്ച് സമൂഹത്തിന്റെ വൃത്തിഹീനമായ ഇടങ്ങളിലേക്ക് ഇറങ്ങാനും നാം ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു.

ദാരിദ്രം, സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ മേഖലകളിൽ സ്വാതന്ത്ര്യം ഇനിയും ഉപയോഗിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് ദൈവം ദാനമായി നൽകിയ അനുഗ്രഹങ്ങളെ സംരക്ഷിക്കുകയും വേണ്ടവിധത്തിൽ കാര്യങ്ങളെ വിനിയോഗിക്കുകയും ചെയ്യുകയെന്നതാണ്. അതിനാൽ തന്നെ ഈ കാലഘട്ടത്തിനും ലോകത്തിനും ആവശ്യം ദൈവീകമായ സ്വാതന്ത്രം അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നവരെയാണ്. അപ്പോൾ മാത്രമേ ‘റിസ്‌ക് ഓഫ് ഫ്രീഡം’ എന്ന ആശയം അർവത്ഥാവുകയുള്ളുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?