Follow Us On

08

August

2020

Saturday

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക് വോട്ടവകാശം നിഷേധിച്ചു

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക് വോട്ടവകാശം നിഷേധിച്ചു

ഭോപ്പാല്‍: ആര്‍ച്ച്ബിഷപ് ലിയോ കൊര്‍ണേലിയോ ഉള്‍പ്പെടെ നൂറുകണക്കിന് ക്രൈസ്തവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ മധ്യപ്രദേശ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിച്ചു.
ക്രൈസ്തവ സമൂഹത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് ഒഴിവാക്കുകയാണ് എന്ന സന്ദേശമാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നതിലൂടെ നല്‍കിയിരിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയോ പ്രതികരിച്ചു. തന്റെ പേര് ബോധപൂര്‍വം ഒഴിവാക്കിയതാണെന്നും ഇത് ജനാധിപത്യതത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ബൂത്തില്‍ നിന്നും നൂറുകണക്കിനു ക്രൈസ്തവരാണ് വോട്ടവകാശം ലഭിക്കാതെ മടങ്ങിപ്പോയത്. ഇവരുടെ കൈയില്‍ വോട്ടര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെങ്കിലും വോട്ടര്‍ ലിസ്റ്റില്‍ പേര് ഇല്ലായിരുന്നു.
ക്രൈസ്തവര്‍ക്ക് വോട്ടവകാശം നിഷേധിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ക്രൈസ്തവ നേതാവായ സജി എബ്രാഹം ഇതുസംബന്ധിച്ച് സംസ്ഥാന അധികാരികള്‍ക്കും കേന്ദ്ര ഇലക്ഷന്‍ കമ്മീഷണര്‍ക്കും പരാതിയും നല്‍കിയിട്ടുണ്ട്.
അധികാരികളെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടത്തിനായി ക്രൈസ്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വം നീക്കിയതതാണെന്ന് സംശയിക്കുന്നതായിട്ടാണ് ക്രൈസ്തവ നേതാക്കള്‍ വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ 73 ലക്ഷത്തില്‍ പരമുള്ള ജനസംഖ്യയില്‍ രണ്ട് ലക്ഷത്തില്‍പരം ക്രൈസ്തവരാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?