Follow Us On

06

April

2020

Monday

ഫ്രാൻസിസ് പാപ്പ യു.എ.ഇയിലേക്ക്; പിറക്കുന്നത് പുതുചരിത്രം

ഫ്രാൻസിസ് പാപ്പ യു.എ.ഇയിലേക്ക്; പിറക്കുന്നത് പുതുചരിത്രം

 

വത്തിക്കാൻ സിറ്റി: 2019 ഫെബ്രുവരിയിൽ ഫ്രാൻസിസ് പാപ്പ യു.എഇയിൽ മതാന്തരവിശ്വാസ യോഗത്തിൽ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ സ്ഥിരീകരണം. ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെയാണ് പാപ്പ സന്ദർശനം നടത്തുക.യു.എ.ഇ സൈനീകഗണത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം പാപ്പ സ്വീകരിച്ചതായും വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അറേബ്യൻ ഗൾഫിൾ ഒരു പാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

രാജ്യം സന്ദർശിക്കാനുള്ള ക്ഷണം പാപ്പ സ്വീകരിച്ചു എന്ന വാർത്ത സ്വാഗതം ചെയ്യുന്നതായി യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് ട്വിറ്റ് ചെയ്തു. ‘പാപ്പയുടെ ഈ സന്ദർശനം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഉഷ്മളമാക്കും, പരസ്പരം കൂടുതൽ മനസിലാക്കാനും സഹായിക്കും. മതാന്തര സംവാദം ശക്തിപ്പെടുത്താനും ലോകരാഷ്ട്രങ്ങളിൽ സമാധാനം നിലനിർത്താൻ കൂട്ടായി വർത്തിക്കാനും ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രത്യാശിക്കുന്നത്,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കുന്നതായി ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ട്വിറ്ററിൽ കുറിച്ചു. പാപ്പ യുഎഇ സന്ദർശിക്കുന്നതിൽ തങ്ങൾ ഏറെ കൃതാർത്ഥരാണ്. പാപ്പ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും പ്രതീകമാണ്. പാപ്പയുടെ ഈ സന്ദർശനം ചരിത്രപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ക് മുഹമ്മദ് ബിൻ അൽ നഹ്യാൻ ട്വിറ്ററിൽ രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?