Follow Us On

06

April

2020

Monday

പേപ്പൽ സന്ദർശനം: ക്രൈസ്തവ- മുസ്ലിം ധാരണ വളർത്തുമെന്ന് മോൺ. പോൾ ഹിന്റർ

പേപ്പൽ സന്ദർശനം: ക്രൈസ്തവ- മുസ്ലിം ധാരണ വളർത്തുമെന്ന് മോൺ. പോൾ ഹിന്റർ

അബുദാബി: ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനം മുസ്ലിം- ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള പരസ്പരധാരണ വളർത്താനും മധ്യ കിഴക്കൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിതമാകാനും സഹായിക്കുമെന്ന് സതേൺ അറേബ്യ അപ്പസ്‌തോലിക വികാരി അപ്പസ്‌തോലിക്ക മോൺ. പോൾ ഹിന്റർ. പാപ്പയുടെ യു.എ.ഇ ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അറേബ്യയിലേക്കുള്ള പാപ്പയുടെ സന്ദർശനത്തിന്റെ പ്രഖ്യാപനം വിശ്വാസികൾക്ക് സന്തോഷവും മുസ്ലീം മതസ്ഥരുമായി സമാധാനം പങ്കുവെക്കാനുമുള്ള അവസരമാണ്. വിശ്വാസികൾ തുറന്ന മനസോടെ പാപ്പയെ സ്വാഗതം ചെയ്യണമെന്നും തങ്ങളെ സമാധാനത്തിന്റെ ഉപകരണമാക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയോടൊപ്പം പ്രാർത്ഥിക്കണമെന്നും മോൺ. ഹിന്റർ ആവശ്യപ്പെട്ടു. പാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കിയ യു.എ.ഇ ഭരണകൂടത്തിന് മോൺ. ഹിന്റർ നന്ദി അറിയിച്ചു.

അതേസമയം, 2019 ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ പര്യടനം നടത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാൻ ഗൾഫിലെ വിശ്വാസിസമൂഹം ഒരുക്കങ്ങൾ ആരംഭിച്ചു. ചരിത്രപ്രാധാന്യം ഏറെയുള്ള, പൊതുവേദിയിലെ ദിവ്യബലി അർപ്പണം ഫെബ്രുവരി അഞ്ചിന് രാവിലെ നടക്കുമെന്ന് മോൺ. പോൾ ഹിന്റർ അറിയിച്ചു. ബലിയർപ്പണ വേദിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്രവാസി സമൂഹത്തിലെ പരമാവധി ആളുകൾക്ക് ദിവ്യബലിനയിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങൾ നടത്തുമെന്നും ബിഷപ്പ് പോൾ ഹിന്റർ കൂട്ടിച്ചേർത്തു.

ഇതര മതസ്ഥരുടെ വിശ്വാസസ്വാതന്ത്ര്യത്തിന് പരിമിതികളുള്ള, ഇസ്ലാം ഭൂരിപക്ഷ രാജ്യത്ത് ഫ്രാൻസിസ് പാപ്പ നടത്തുന്ന സന്ദർശനത്തെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. പേപ്പൽ സന്ദർശനത്തിന്റെ വിശദാംശങ്ങളടങ്ങിയ വെബ്‌സൈറ്റ് വികാരിയത്ത് രൂപീകരിച്ചു. പാപ്പയുടെ അപ്പസ്‌തോലിക സന്ദർശനത്തിന്റെ ലഘുവിവരണം ക്രിസ്മസിനുമുമ്പ് പ്രസിദ്ധീകരിക്കും.

അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ രണ്ടു വർഷംമുമ്പ് വത്തിക്കാൻ സന്ദർശിച്ച് പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. യു.എ.ഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയിദ് ജൂണിൽ വത്തിക്കാനിലെത്തി വീണ്ടും ക്ഷണിച്ചിരുന്നു. ഇതാദ്യമാണ് ഒരു പാപ്പ ഗൾഫിലെ ത്തുന്നത്.

2007മുതൽ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യമാണ് യു.എ.ഇ. 2010ൽ യുഎഇ തങ്ങളുടെ പ്രഥമ വനിതാ അംബാസിഡറെ വത്തിക്കാനിലേക്കു നിയോഗിക്കുകയുംചെയ്തു. അന്നു നിയുക്തയായ ഹിസ അൽ ഒടായിബയാണ് ഇപ്പോഴും പദവിയിലുള്ളത്. ഏഴ് എമിറേറ്റുകൾ ചേർന്ന യുഎഇയിലെ ജനങ്ങളിൽ 13% ക്രൈസ്തവർ ഉണ്ടെന്നാണ- സെൻസസ് കണക്ക്. സെൻസസിൽ താൽക്കാലിക സന്ദർശകരും വിദേശ തൊഴിലാളികളും ഉൾപ്പെടാതെയുള്ള കണക്കാണിത്.

************************************************************************

************************************************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?