Follow Us On

04

June

2023

Sunday

റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൈദികൻ

റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൈദികൻ

മണിമല റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൈദികൻ മാത്രുകയാകുന്നു. മണിമല കറിക്കാട്ടൂർ സെന്റെ്‌ജെയിംസ് പള്ളിയിലെ യുവദീപ്തി ഡയറക്ടറായ ഫാ. ജോബി മംഗലത്ത്കരോട്ട് ആണ് യുവദീപ്തി പ്രവത്തകരോടൊപ്പം കറിക്കാട്ടൂർ മുതൽ കരിന്പനക്കുളം വരെ റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. പ്‌ളാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ ളോഹയിട്ട വൈദികൻ പെറുക്കിയെടുക്കുന്നതു കണ്ട വഴിയാത്രക്കാർക്കുംകൗതുകമായി.
യുവദീപ്തി യൂണിറ്റ് പ്രസിഡൻറ് അനു ആന്റെണി ജോസഫ് , ഫൊറോനാ ഡപ്യൂട്ടി പ്രസിഡൻറ് ബിന്ദു തോമസ് തുടങ്ങിയവർ നേത്രുത്വം നൽകി . ചങ്ങനാശേരി അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും മാലിന്യനിർമ്മാർജനപ്രവർത്തനങ്ങൾ നടത്തി.മാലിന്യനിർമ്മാർജനപ്രവർത്തനങ്ങളുടെ സമാപനം കറിക്കാട്ടൂർ കവലയിൽ നടത്തി.കോർഡിനേറ്റർ ലാലിച്ചൻ മറ്റത്തിൽ മാലിന്യം നിർമ്മാർജനം നടത്തേണ്ടത്തിലിന്റെ ആവശ്യകതയെക്കുറിച്ച് പ്രഭാക്ഷണം നടത്തി . അതിരൂപത ഭാരവാഹികളും ഫൊറോനാ ഭാരവാഹികളും പ്രസംഗിച്ചു .

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?