മരിച്ചെന്ന് കരുതി മരണാനന്തര കര്‍മ്മങ്ങള്‍ വരെ ചെയ്ത അന്യ സംസ്ഥാന ബാലനെ ” ജീവനോടെ ” തിരിച്ചു നല്കി മണിമല ആശ്രയഭവന്‍ . രണ്ടു വര്‍ഷം മുന്‍പ് മദ്ധ്യപ്രദേശില്‍ നിന്നും കാണാതായ രാകേഷിനെ തിരികെ വാങ്ങാന്‍ സര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലെത്തി. പനിയേത്തുടര്ന്ന് മരുന്ന് വാങ്ങാന്‍ രണ്ടര വര്‍ഷം മുന്‍പ് അമ്മ യശോധാഭായിക്കൊപ്പം ട്രെയിനില്‍ കയറിയതാണ് രാകേഷ് . തിരക്കുമൂലം ക്രിത്യമായ സ്ഥലത്തിറങ്ങാനായില്ല രാകേഷിന്. പേടിച്ചുപോയ രാകേഷ് ട്രെയിനിലെങ്ങും അമ്മയെ അന്വേഷിച്ച് നടന്നെന്കിലും കണ്ടെത്താനാവാതെ മാനസികവിഭ്രാന്തിയോടെ കോട്ടയത്താണിറങ്ങിയത്. മകനെ പലയിടത്തും അന്വേഷിച്ചുവെന്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മരിച്ചെന്നു കരുതിയിരിക്കുകയായിരുന്നു വീട്ടുകാര്‍ . കോട്ടയത്തെത്തിയ രാകേഷ് പിന്നീട് പലയിടത്തും അലഞ്ഞ് ഒടുവില്‍ സാമൂഹ്യവിരുദ്ധ സംഘത്തില്പെടുകയായിരുന്നു .
ഒടുവില്‍ ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയാലാകുന്പോള് സുബോധം നഷ്ടപ്പെട്ട് സംസാരിക്കാനാവാത്ത സ്ഥിതിയിലായിരുന്നു . മാനസികരോഗിയും സംസാാരശേഷിയുമില്ലാത്ത അന്യസംസ്ഥാനക്കാരനായ പതിനെട്ടുകാരനെ പോലീസ് കോട്ടയത്തുള്ള പി. യു . തോമസിന്റെ നവജീവനില്പ്പിച്ചു . അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഇണങ്ങാതെ വരികയും ചെയ്തതോടെ നവജീവനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മണിമലയിലുള്ള ആശ്രയഭവന്‍ കൈമാറി . തുടര്‍ന്ന് രണ്ടുവര്‍ഷകാലം ആശ്രയഭവനിലെ സ്നേഹപൂര്‍ണ്ണമായ പരിചരണവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സയിലും രാകേഷിന് സുബോധം തിരികെ കിട്ടി . നഷ്ടപ്പെട്ട ഓര്‍മ്മ തിരികെ കിട്ടിയതോടെ മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മദുരയെന്ന ഗ്രാമത്തിലാണ് തന്റെ വീടെന്നും അഡ്രസും ആശ്രയഭവന്‍ ശുശ്രൂ്ഷകര്ക്ക് നല്കി.
തുടര്‍ന്ന് ആശ്രയഭവന്‍ ശുശ്രൂഷകര്‍ രാകേഷിന്റെ അമ്മയ്ക്കും സഹോദരിക്കും കത്തുകള്‍ എഴുതി. രാകേഷിനേക്കൊണ്ടും കത്ത് എഴുതിച്ചു .അമ്മയ്ക്കു കിട്ടിയ കത്ത് രാഷ്ടീയനേതാക്കള്‍ വഴി സ്ഥലം .എം .എല്‍ .എ യും ആഭ്യന്തരമന്ത്രിയുമായ ഭൂവേന്ദ്രസിംഗിന്റെ കൈവശം ലഭിച്ചു .
ആഭ്യന്തരമന്ത്രി ആശ്രയഭവന്‍ ശുശ്രൂ്ഷകരോട് കാര്യങ്ങള്‍ ഫോണില്‍ ചോദിച്ചറിയുകയും മലയാളിയുടെ നല്ല മനസിന് നന്ദി പറയുകയും ചെയ്തു മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ മണിമലയിലെത്തി രാകേഷിനെ സ്വന്തം വീട്ടിലെത്തിച്ചു. കരിന്പനക്കുളം തിരുഹ്യദയ പള്ളി വികാരി രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ആശ്രയഭവന്റെ ശുശ്രൂഷകള്‍ ആരംഭിച്ചിട്ട് 12 വര്‍ഷം ആയി .ഇതിനോടകം നിരവധി പേരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ആശ്രയഭവനാായിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *