Follow Us On

28

October

2020

Wednesday

ദൈവത്തിന്റെ കരംപിടിച്ച് റഷ്യയും ഹംഗറിയും

ക്രിസ്തീയപാരമ്പര്യത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ റഷ്യയിലെയും ഹംഗറിയിലെയും ഭരണകൂടങ്ങൾ നടത്തുന്ന പരസ്യമായ ഇടപെടലുകളെ അത്ഭുതത്തോടെയാണ് നാം ഓരോരുത്തരും ഉൾക്കൊള്ളുന്നത്. തീവ്ര സെക്കുലറിസത്തിന്റെ കടന്നുവരവോടെ നഷ്ടപ്പെടുത്തിക്കളഞ്ഞ ക്രിസ്തീയ പാരമ്പര്യത്തിന്റെ മൂല്യം യൂറോപ്പ്യൻ രാജ്യങ്ങൾ സാവധാനമാണെങ്കിലും തിരിച്ചറിയുന്നു എന്ന് ചിന്തിക്കുമ്പോൾ വലിയൊരു ആശ്വാസം തോന്നുന്നു.
ആചാരാനുഷ്~ാനങ്ങളിൽ പങ്കാളിയാവുക മാത്രമല്ല, സഭയുടെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിലും ശ്രദ്ധവെക്കുന്നുണ്ട് പുടിൻ. പരമ്പരാഗത കുടുംബമൂല്യങ്ങൾക്ക് വേണ്ടിയുള്ള പ്രചാരണ ബോധവത്ക്കരണ പദ്ധതിക്കുവേണ്ടി സാമ്പത്തിക സഹായം ലഭ്യമാക്കിയ നടപടി അതിന് ഒരു ഉദാഹരണമാണ്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം, ക്രൈസ്തവ വിശ്വാസം യൂറോപ്പിന്റെ അവസാനത്തെ പ്രതീക്ഷയാണെന്ന ഓർമപ്പെടുത്തൽ അന്താരാഷ്ട്ര വേദികളിൽവരെ പ്രഖ്യാപിക്കുന്നതിൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രകടിപ്പിക്കുന്ന താൽപ്പര്യവും മാതൃകാപരമാണെന്ന് പറയാതെവയ്യ.
-സിന്റോ മാത്യു, ഒഹായോ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?