Follow Us On

28

October

2020

Wednesday

സർവേഫലങ്ങൾ പ്രതീക്ഷാനിർഭരം; യൂറോപ്പ് മാതൃകയാക്കിയെങ്കിൽ

ഹംഗറിയും റഷ്യയും ക്രിസ്തീയ തയിലേക്ക് തിരിച്ചുവരാൻ തയാറെടുത്തപ്പോൾ ഉണ്ടായ മാറ്റങ്ങൾക്ക് തെളിവായി, കഴിഞ്ഞ ലക്കം ചൂണ്ടിക്കാട്ടിയ സർവേഫലങ്ങളാണ് ഈ കത്തിന് ആധാരം. കുടുംബ മൂല്യങ്ങളുടെ പ്രചാരണം, ബോധവത്കരണം എന്നീ ലക്ഷ്യത്തോടെ റഷ്യൻ പ്രസിഡന്റെ സാമ്പത്തിക സഹായത്തോടെ യുവജനങ്ങൾക്കിടയിൽ സഭ നടത്തിയ പദ്ധതിയാണ് ഇതിലൊന്ന്. പദ്ധതിയിൽ പങ്കെടുത്ത 53% പേർ ഗർഭച്ഛിദ്രത്തെയും 34% പേർ വിവാഹപൂർവ ലൈംഗീകതയെയും എതിർത്തെന്നത് ചെറിയ കാര്യമല്ല. പ്രചാരണ പദ്ധതികൾ ആരംഭിക്കുംമുമ്പ് ഗർഭച്ഛിദ്രത്തെ എതിർത്തിരുന്നത് മൂന്നു ശതമാനം മാത്രമായിരുന്നെന്നത് പരിഗണിക്കുമ്പോൾ വിശേഷിച്ചും.
ഹംഗറിയിൽ 2010ൽ 40,499 ഗർഭച്ഛിദ്രം നടന്നെങ്കിൽ 2017 അത് 28,500 ആയി. ഇതേ കാലയളവിൽ വിവാഹ മോചനത്തിന്റെ എണ്ണം 23,873ൽ നിന്ന് 18,600 ആയും കുറഞ്ഞു. വിവാഹങ്ങളുടെ എണ്ണം 35,520ൽനിന്ന് 50,600 ആയി വർദ്ധിക്കുകയും ചെയ്തു. അക്രൈസ്തവ വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇതര യൂറോപ്പ്യൻ രാജ്യങ്ങളുടെ കണ്ണു തുറപ്പിക്കട്ടെ ഈ സർവേഫലങ്ങൾ.
-ലിജോ ആന്റണി, മയാമി

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?