Follow Us On

24

May

2019

Friday

സ്‌നാപകന്റെ മരുഭൂമിയിലെ ഭക്ഷണം

സ്‌നാപകന്റെ മരുഭൂമിയിലെ ഭക്ഷണം

ജനുവരി 11 വിശുദ്ധ സ്‌നാപകയോഹന്നാന്റെ തിരുനാള്‍

ഈ അടുത്തനാളിലാണ് സ്‌നാപകയോഹന്നാനെക്കുറിച്ച് പുതിയ ചില കാഴ്ചപ്പാടുകള്‍ എനിക്ക് ലഭിക്കുന്നത്. അനേക നൂറ്റാണ്ടുകളായി നാം കൃത്യമായി മനസിലാക്കാന്‍ കഴിയാതിരുന്ന ഒരു കാര്യമാണിത്. ഇതെക്കുറിച്ച് ഒരുപാട് വായിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തപ്പോള്‍ അതില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ചില കാര്യങ്ങള്‍ ഇതിനോടകം പലരുമായി ചര്‍ച്ചചെയ്യുകയും അവരും ഇതെക്കുറിച്ച് ശരിവെക്കുകയും ചെയ്തശേഷമാണ് ഞാനിതെഴുതുന്നത്. ലൂക്കായുടെ സുവിശേഷം ഒന്നില്‍ പറഞ്ഞിരിക്കുന്നതുപോലെ വയോധികനും പുരോഹിതനുമായ സഖറിയായും അദ്ദേഹത്തിന്റെ ഭാര്യയായ എലിസബത്തും ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകള്‍ കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

ഒരു ദിവസം സഖറിയാ കര്‍ത്താവിന്റെ ആലയത്തിലായിരിക്കെ ധൂപാര്‍പ്പണസമയത്ത് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ”സഖറിയാ! നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്കൊരു പുത്രന്‍ ജനിക്കും. നീ അവന് ‘യോഹന്നാന്‍’ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.” താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. സമയത്തിന്റെ പൂര്‍ണതയില്‍ എലിസബത്ത് പ്രസവിച്ചു. ആ കുഞ്ഞാണ് സ്‌നാപകയോഹന്നാന്‍.

മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായം ഒന്നുമുതല്‍ ആറുവരെയുള്ള വരികള്‍ ഇപ്രകാരമാണ്: ”അക്കാലത്ത് സ്‌നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം – കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം. ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.”

ഒരു താപസശ്രേഷ്ഠനും ത്യാഗിവര്യനും വീഞ്ഞോ ലഹരിപാനീയങ്ങളോ ഉപയോഗിക്കാത്തവനും പരിശുദ്ധാരൂപിയാല്‍ നിറഞ്ഞവനുമായ യോഹന്നാന്റെ ഭക്ഷണം കാട്ടുതേനും വെട്ടുകിളിയുമായിരുന്നു എന്ന് വചനം പറയുന്നു. ഇതെക്കുറിച്ച് വീണ്ടും വീണ്ടും വായിച്ചപ്പോള്‍ തമ്മില്‍ ചേരാത്ത ഒരു ഭക്ഷണപദാര്‍ത്ഥമാണല്ലോ എന്ന് തോന്നി.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെട്ടുകിളികള്‍ മാംസഭക്ഷണമാണ്. വെട്ടുകിളി എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒറ്റയ്ക്കും പറ്റമായും സഞ്ചരിച്ച് കാര്‍ഷികവിളകള്‍ സമൂലം നശിപ്പിക്കുന്ന പുല്‍ച്ചാടി അല്ലെങ്കില്‍ പച്ചക്കുതിര വര്‍ഗത്തില്‍പെട്ട ജീവികളാണ്. കിളികളെേപ്പോലെ പറന്നു നടക്കുന്നവയല്ല. തെല്ലും മാംസളമല്ല അവയുടെ ശരീരം. അവയെയാണ് സ്‌നാപകയോഹന്നാന്‍ ഭക്ഷിച്ചത് എന്ന് ബൈബിള്‍ പറയുന്നു. ഇവിടെയാണ് എനിക്കുള്ള സന്ദേഹവും അഭിപ്രായവ്യത്യാസവും. യോഗിവര്യനും പുണ്യാത്മാവുമായ ആ സന്യാസി വെട്ടുകിളിയെ പിടിച്ചു തിന്നുമോ?

കാട്ടുതേന്‍ കുടിക്കുന്ന യോഹന്നാന്‍ എത്ര വിശപ്പുണ്ടായാലും അത്തരം ജീവികളെ പിടിച്ചു തിന്നാനിടയില്ല. മാത്രമല്ല അങ്ങനെ തിന്നുവെങ്കില്‍ എത്രമാത്രം ജീവികളെ തിന്നാലാണ് അദേഹത്തിന്റെ വിശപ്പ് ശമിക്കുക? അങ്ങനെ സംഭവിക്കുമോ, ഇതു സത്യമാണോ തുടങ്ങിയുള്ള ചിന്തകളാല്‍ എന്റെ മനസ് ഉഴറി. ഇക്കാര്യം പണ്ഡിതരായ പലരോടും ഉന്നയിച്ചെങ്കിലും കൃത്യമായൊരു മറുപടി അവരില്‍ നിന്നും ലഭിച്ചതുമില്ല. അതിനാല്‍ സംശയനിവാരണത്തിനായി ഞാന്‍ ചില പ്രാമാണിക ഗ്രന്ഥങ്ങളും നിഘണ്ടുക്കളും മറ്റു ചില രേഖകളും പരിശോധിച്ചു നോക്കി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗവേഷണപരമായ ഒരന്വേഷണം!

യോഹന്നാന്റെ യൗവനകാലത്തെക്കുറിച്ച്, അവന്‍ മരുഭൂമിയിലായിരുന്നു എന്നൊഴികെ വേറെ വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. അങ്ങനെ ദീര്‍ഘകാലം മരുപ്രദേശത്ത് സ്‌നാപകന്‍ ജീവിച്ചിരുന്നുവെങ്കില്‍ വരണ്ടുണങ്ങിയ, നീണ്ടുപരന്നു കിടക്കുന്ന മരുഭൂമിയില്‍, കൃഷികള്‍ നശിപ്പിക്കുവാന്‍ പറ്റമായി സഞ്ചരിക്കുന്ന വെട്ടുകിളികള്‍ കാണാനുളള സാധ്യത തീരെയില്ല. കാരണം അവയ്ക്ക് വിഹരിക്കാനുള്ള പച്ചപ്പുകള്‍ ഒന്നും അവിടെയില്ലല്ലോ.

വിക്കിപീഡിയയില്‍ വെട്ടുക്കിളികളെക്കുറിച്ച് പറയുന്നത് കുറ്റിക്കൊമ്പ് പോലെ സ്പര്‍ശിനികള്‍ (മിലേിിമ) ഉള്ള ‘ആക്രിഡിഡേ’ കുടുംബത്തിലെ അനേക ഇനം വെട്ടുകിളി, പുല്‍ച്ചാടി എന്നീ ഷഡ്പദങ്ങളെ എല്ലാം പൊതുവേ ആക്രിഡിട്‌സ് (അരൃശറശറ)െ എന്നാണു വിളിക്കുന്നത്. നീണ്ട്, പിന്നോട്ട് വളഞ്ഞ സ്പര്‍ശിനികള്‍ ഉള്ള പുല്‍ച്ചാടികളും ചീവീടും (ഇൃശരസലെേ) ഉള്‍പ്പെടെ ഈ കുടുംബത്തിലെ എല്ലാവയുടെയും പിന്‍ കാലുകള്‍ വലുതായതിനാല്‍ ചാടി സഞ്ചരിക്കുവാന്‍ സഹായകമാണ്. പുല്‍ച്ചാടികളില്‍ നിന്നും വ്യത്യസ്തമായി, വെട്ടുകിളികള്‍ കൂട്ടം കൂടി ജീവിക്കുമ്പോള്‍ അവയുടെ ശരീര ഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ അവസ്ഥാ മാറ്റം (ുവമലെ രവമിഴല ) വരുത്തുവാന്‍ ഇവയ്ക്കു കഴിവുമുണ്ട് . ഇതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരു കൂട്ടമായി ഇവ മാറും. ആവാസ വ്യവസ്ഥയില്‍ ആവശ്യത്തിന് സസ്യങ്ങളും അനുകൂലായ ഊഷ്മാവ്, ഈര്‍പ്പം എന്നിവലഭ്യമാവുമ്പോള്‍ വംശവര്‍ധന വേഗത വര്‍ദ്ധിക്കുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നു നശിപ്പിക്കുകയും ചെയ്യും. എങ്കിലും മരുഭൂമിയിലെ അവസ്ഥയില്‍ ഇവക്ക് വളരാനാവില്ല.

മധ്യപൂര്‍വദേശങ്ങളില്‍ ഇവയുടെ ആക്രമണം സാധാരണമായിരുന്നു. ദൈവം ഈജിപ്തിനുമേല്‍ അയച്ച ബാധകളിലൊന്ന് വെട്ടുകിളികളുടെ ആക്രമണമായിരുന്നു. ഈജിപ്തിലെ ജനതയുടെ മേല്‍ അവര്‍ക്കുളള ശിക്ഷയുടെ ഭാഗമായിട്ടാണ് ദൈവം അവയെ കൂട്ടത്തോടെ അയച്ചത്. കാരണം അവരുടെ കൃഷികളെ വെട്ടുക്കിളികള്‍ തിന്ന് നശിപ്പിക്കണം. അപ്പോള്‍ അവര്‍ ഇസ്രായേല്‍ ജനതയെ മോചിപ്പിക്കും. മറ്റൊരവസരത്തില്‍ അനുസരണക്കേട് കാട്ടിയ ഇസ്രായേല്‍ ജനതക്കിടയിലും വെട്ടുകിളികളെ അയച്ച് ദൈവം ശിക്ഷിക്കുന്നതായി പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ദൈവം ശിക്ഷക്കായി ഉപയോഗിച്ചൊരു ജീവിയെ യോഹന്നാന്‍ ഭക്ഷണമാക്കുമോ? ആയിരത്തിലേറെ പേജുള്ള മലയാളം ബൈബിള്‍ നിഘണ്ടുവില്‍ ഒരു ഭാഗത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു. ”സ്‌നാപകയോഹന്നാന്റെ ഭക്ഷണം വെട്ടുകിളിയും കാട്ടുതേനുമായിരുന്നു. ഇവിടെ പറഞ്ഞിരിക്കുന്നു വെട്ടുകിളി കീടമല്ല, പ്രത്യുത ഇസ്രായേലില്‍ കാണുന്ന കരോബു മരങ്ങളുടെ കായയാണെന്ന് കരുതുന്നവരുണ്ട്.”

അതോടെ എന്നില്‍ ആശയക്കുഴപ്പം വര്‍ധിച്ചു. ഒപ്പം എന്റെ അന്വേഷണത്വരയും വര്‍ധിച്ചു. തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍, 1600-ലേറെ പേജുള്ള ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ ഘീരൗേെ എന്ന പദത്തിന് ഇങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നു. ‘പച്ചക്കുതിരയെപ്പോലുള്ളതും വലിയ പറ്റങ്ങളായിവന്ന് വിള നശിപ്പിക്കുന്നതുമായ ചിറകുള്ള പൂച്ചി, വെട്ടുകിളി, ആര്‍ത്തിയോടെ വിഴുങ്ങുന്നവന്‍, നശിപ്പിക്കുന്നവന്‍ ഇങ്ങനെയുള്ള അര്‍ത്ഥങ്ങളോടൊപ്പം അതേ പേജില്‍ തന്നെ മറ്റൊരു അര്‍ത്ഥംകൂടി കൊടുത്തിരിക്കുന്നു. ”മെഡിറ്ററേനിയന്‍ പ്രദേശത്തെ ഒരു പയര്‍വര്‍ഗവൃക്ഷമാണിതെന്ന്.”

കാരോബ് വൃക്ഷങ്ങളെക്കുറിച്ചു നോക്കിയപ്പോള്‍ വ്യക്തമായി അതില്‍ പറഞ്ഞിരിക്കുന്നു ”മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ഒരു അമരിവര്‍ഗവൃക്ഷമെന്ന്. ഇതിന്റെ മാംസളമായ കനികള്‍ മനുഷ്യനും കന്നുകാലികള്‍ക്കും വിശിഷ്ട ഭോജ്യമത്രേ.”

ഇതുകണ്ടപ്പോള്‍ ഏറെ ആശ്വാസവും ആശ്ചര്യവും തോന്നി. അതായത് സ്‌നാപകയോഹന്നാന്‍ കഴിച്ചിരുന്നത് വെട്ടുകിളികളെയല്ല മറിച്ച്, ഈ മരത്തിലെ കനികളാണ് – പഴവര്‍ഗങ്ങളാണ്. അതാണ് സത്യവും.

നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വൃക്ഷം മെഡിറ്ററേനിയന്‍ ഭാഗത്ത് ധാരാളമായി വളര്‍ന്നിരുന്നുവത്രേ. പുരാതന ഗ്രീസിലും ഇറ്റലിയിലും ഈ വൃക്ഷം നട്ടു പിടിപ്പിച്ചിരുന്നു. ഈ ഫലവൃക്ഷം സമൃദ്ധമായി കായ്ക്കുവാന്‍ എട്ടുമുതല്‍ പതിനഞ്ചു വര്‍ഷം വരെ എടുക്കും. ഈ പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പണ്ടുകാലത്തെ ഗായകര്‍ തങ്ങളുടെ തൊണ്ടയ്ക്കും സ്വരശുദ്ധിക്കും ഉപകരിക്കുമെന്ന ബോധ്യത്തിലും ഔഷധഗുണമുണ്ടെന്ന വിശ്വാസത്തിലും ഈ പഴത്തിന്റെ തൊണ്ട് (തൊലി) ചവച്ചു തിന്നിരുന്നു.

ഒരേ വലിപ്പവും നല്ല കട്ടിയുമുള്ള ഇതിന്റെ കുരു ഇറ്റലിക്കാര്‍ ജപമാലയുണ്ടാക്കുവാനും സ്വര്‍ണം കൃത്യമായി തൂക്കിനോക്കുന്നതിനുള്ള അളവായും ഉപയോഗിക്കാറുണ്ട്. നല്ല വളര്‍ച്ചയെത്തിയ ഒരു മരത്തിന് പത്തുമുതല്‍ പതിനഞ്ചു മീറ്റര്‍വരെ ഉയരമുണ്ടാകും. ഇതിന്റെ തടി മനോഹരമായ ഫര്‍ണിച്ചര്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നു.

ഇങ്ങനെ എല്ലാംകൊണ്ടും ഈ വൃക്ഷത്തെ അനുഗ്രഹീതവൃക്ഷം എന്നുതന്നെ വിളിക്കാം. പ്രത്യേകിച്ചും സ്‌നാപക യോഹന്നാന്റെ മുഖ്യ ആഹാരത്തിനായി രുചിയേറിയ പഴങ്ങള്‍ സമ്മാനിച്ച ഈ വൃക്ഷം നമ്മുടെ കേരവൃ ക്ഷം പോലെ അന്ന് ഏറെ പ്രശസ്തമായിരുന്നുവെന്ന് വേണം കരുതാന്‍. അതിനാല്‍ സ്‌നാപകയോഹന്നാന്റെ ഭക്ഷണമായ വെട്ടുക്കിളി എന്ന തിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.

ഷെവ.സി.എല്‍ ജോസ്
(പ്രമുഖ നാടകകൃത്തും ഗ്രന്ഥകര്‍ത്താവുമാണ് ലേഖകന്‍)

Latest Postss

Don’t want to skip an update or a post?