Follow Us On

18

April

2024

Thursday

ഗർഭച്ഛിദ്ര നിയമം: ആശങ്ക അറിയിച്ച്, ആഹ്വാനം നൽകി ഐറിഷ് സഭ

ഗർഭച്ഛിദ്ര നിയമം: ആശങ്ക അറിയിച്ച്, ആഹ്വാനം നൽകി ഐറിഷ് സഭ

അയർലൻഡ്: ഗർഭച്ഛിദ്രം നിയമാനുസൃതമാക്കിയ ഐറിഷ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചും വിശ്വാസികൾക്ക് ചെറുത്തുനിൽപ്പിന് ആഹ്വാനം നൽകിയും ഐറിഷ് ബിഷപ്പുമാർ. ‘എയിത്ത് അമെന്റ്മെന്റ് ഭേദഗതി’ ജനഹിത പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2019 ജനുവരിമുതൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത കൈവന്ന സാഹചര്യത്തിലാണ് ഐറിഷ് കത്തോലിക്കാ സഭയുടെ നിലപാട്.

വെല്ലുവിളി നിറഞ്ഞ ഇത്തരം സാഹചര്യങ്ങളിൽ പതറാതെ ജീവന്റെ സാധ്യതകളെ പുൽകാനും സ്‌നേഹിക്കാനും വിശ്വാസികൾക്ക് കഴിയണം. എന്നും ജീവന്റെ സംരക്ഷകരായി ഓരോ കത്തോലിക്കനും മാറണം. അങ്ങനെ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സംരക്ഷണവും പിന്തുണയും പ്രദാനം ചെയ്യുന്ന ഒരു സംസ്‌കാരം വളർത്തിയെടുക്കണമെന്നും ഐറിഷ് ബിഷപ്പുമാർ ആഹ്വാനം ചെയ്തു. പന്ത്രണ്ട് ആഴ്ചവരെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഗർഭച്ഛിദ്രത്തിന് നിയമസാധ്യത നൽകുന്നതാണ് പുതിയ നിയമം.

അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഒരുപോലെ സംരക്ഷണം നൽകുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്ത് ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന പ്രോ അബോർഷൻ ഗ്രൂപ്പുകളുടെ ആവശ്യത്തെ തുടർന്നാണ് 2018 മേയിൽ ജനഹിത പരിശോധന സംഘടിപ്പിച്ചത്. എട്ടാം ഭരണഘടനാ ഭേദഗതി അതുപോലെ തുടരണം എന്ന ആവശ്യവുമായി പ്രൊ ലൈഫ് ഗ്രൂപ്പുകൾ ‘സേവ് ദ എയിത്ത്’ കാംപെയിനുമായി രംഗത്തിറങ്ങിയിരുന്നു. പക്ഷേ, ദയനീയ പരാജയമായിരുന്നു ഫലം. അതേ തുടർന്നാണ് ഇപ്പോൾ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്.

രാജ്യത്തിന്റെ രൂപീകരണകാലം മുതൽ അയർലൻഡ് ഗർഭച്ഛിദ്ര വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കോടതിവിധിയിലൂടെ ഗർഭച്ഛിദ്രത്തിന് നിയമസാധുത വരാനുള്ള വിദൂരസാധ്യതകൾപോലും ഒഴിവാക്കാൻ ഭരണകൂടത്തിലെ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നു. അമേരിക്കയിൽ ‘റോ വേഴ്സസ് വേഡ്’ കേസിലൂടെ സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്തതിനെത്തുടർന്ന് അയർലൻഡ് ഭരണകൂടം കൈക്കൊണ്ട ജാഗ്രതയുടെ – ഫലമാണ് 1983ൽ നിലവിൽവന്ന ഭരണഘടനാ ഭേദഗതി.

Share:

Latest Posts

Related Posts

    Don’t want to skip an update or a post?