Follow Us On

26

March

2019

Tuesday

തൊഴിലിടങ്ങളിലും വിശ്വാസപ്രഖ്യാപനം സാധ്യം; സാക്ഷ്യവുമായി സിംഗപ്പൂരിലെ വ്യവസായികൾ

തൊഴിലിടങ്ങളിലും വിശ്വാസപ്രഖ്യാപനം സാധ്യം; സാക്ഷ്യവുമായി സിംഗപ്പൂരിലെ വ്യവസായികൾ

സിംഗപ്പൂർ: തൊഴിൽമേഖലയിൽ സത്യസന്ധത പുലർത്തിയും സഹപ്രവർത്തകരോടും ഉപഭോക്താക്കളോടുമുള്ള സഹോദര്യത്തിലൂടെയും തൊഴിലിടങ്ങളിൽ വിശ്വാസപ്രഖ്യാപനം സാധ്യമെന്ന് സിംഗപ്പൂരിലെ വ്യവസായികൾ. വ്യവസായ രംഗത്ത് ജോലിചെയ്യുന്നവർക്കും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് അവസരമുണ്ടെന്നും ചൂണ്ടിക്കാട്ടുകയാണ് സിംഗപ്പൂരിലെ വ്യവസായികളുടെ സംഘടനയായ ‘കാത്തലിക്ക് ബിസിനസ്സ് നെറ്റ്‌വർക്കിന്റെ’ പ്രസിഡന്റ് ഗോ ടെയിക് പോ. ക്രിസ്തുവിനെ പങ്കുവെയ്ക്കാൻ തൊഴിലിടങ്ങളിൽ അവസരമുണ്ടെന്നും സംഘടനാഗംങ്ങൾ പറഞ്ഞു. വർഷങ്ങളായി വിവിധ വ്യവസായിക രംഗത്ത് പ്രവർത്തിക്കുന്നവരാണ് സിംഗപ്പൂർ അതിരൂപതയുടെ പരിപാലനത്തിൽ 2008ൽ പ്രവർത്തനമാരംഭിച്ച ‘കാത്തലിക്ക് ബിസിനസ്സ് നെറ്റ്‌വർക്ക്’എന്ന സംഘടനയിലെ ഓരോ അംഗങ്ങളും.അങ്ങാടിയിലെ ആട്ടിടയന്മാർ എന്നതാണ് സംഘടനയുടെ ആപ്തവാക്യവും.

തൊഴിലിടങ്ങളിൽ കത്തേലിക്കാ വിശ്വാസങ്ങളും മൂല്യങ്ങളും വളർത്തുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ഇക്കാലയളവിനുള്ളിൽ ഒരുമിച്ചു കൂട്ടാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.ക്രൈസ്തവവിശ്വാസിയെന്ന നിലയ്ക്ക് തൊഴിലിടങ്ങളിൽ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താൻ നമുക്ക് സാധിക്കണം. മറ്റുള്ളവർക്ക് നമ്മളിലൂടെ ക്രിസ്തുവിനെ ദർശിക്കാൻ സാധിച്ചാൽ നമ്മളിൽ നിന്നും പാഠവമുൾകൊണ്ട് അവരും ക്രിസ്തുവിനുവേണ്ടി നിലകൊള്ളുന്നവരാകും. തൊഴിലിടങ്ങളിൽ പ്രാർത്ഥനകൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ടും സഭയുടെ ആത്മീയ പരിപാടികളിൽ പങ്കെടുത്തുകൊണ്ടും സഹകരിച്ചുകൊണ്ടും സഭയുടെ ദൈനംദിന ആത്മീയതക്ക് സംഭാവന ചെയ്യാൻ എല്ലാ വ്യവസായ രംഗങ്ങൾക്കും സാധിക്കും.

ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരെയും ഒരേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെയും യോജിപ്പിക്കാൻ പാകത്തിലുള്ള വിവിധ വേദികൾ സി.ബി.എൻ. ഒരുക്കാറുണ്ട്. ക്രിസ്തുവിനോട് ചേർന്നു നിന്നുകൊണ്ട് ആത്മീയവും സാമുഹ്യവും സാമുദായികവും തൊഴിൽപരവുമായ വളർച്ചയാണ് ഈ സംഘടന കൂടുതലായും ലക്ഷ്യം വെയ്ക്കുന്നതും. ആത്മീയ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് തൊഴിലിടങ്ങളിൽ ധ്യാനങ്ങളും വ്യവസായ പ്രമുഖരെയും സുവിശേഷപ്രമുഖരെയും ഉൾപ്പെടുത്തികൊണ്ട് ജോലിമേഖലയിൽ കത്തോലിക്കർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച നടത്തുന്ന ‘ബിനയൽ ക്രൈസ്റ്റ്@വർക്ക്’എന്ന പേരിൽ ഒരു ഇവന്റും ഈ സംഘടനയുടെ സവിശേഷതയാണ്.

Latest Posts

Don’t want to skip an update or a post?