Follow Us On

17

July

2019

Wednesday

അമ്മ ഉറങ്ങാത്തവീട്

അമ്മ ഉറങ്ങാത്തവീട്

ഒന്നും പറയാതെ അച്ഛൻ അവളുടെ കൂടെ ഇറങ്ങിപ്പോയി…

ഇന്നലെ കണ്ടവളുടെ കൂടെ അച്ഛന് എങ്ങനെ പോകാനായി..?

ഇനി അച്ചന്റെ ഓർമകൾ മാത്രം….

സന്ധ്യ മയങ്ങുപോൾ ഒരു പൊതി പലഹാരവും മടിക്കുത്തിൽ കരുതിവരുന്നു അച്ഛൻ…

സെമിനാരിയിൽ നിന്നും അവധിക്കു വീട്ടിൽ വരുമ്പോൾ പീടികത്തിണ്ണയിൽ മഴയത്ത് പുകയെടുത്തു നിന്ന് എന്നെ കാത്തിരിക്കുന്ന അച്ഛന്റെ രൂപം ….

കുടക്കു കിഴിൽ എന്നെ ചേർത്തു പിടിക്കുമ്പോൾ ആദ്യമായാണ് ആ തഴമ്പിച്ച കൈയ്കളുടെ കരുതലിന്റ ചേർത്ത് പിടിക്കൽ അറിയുന്നത്…

ഇനി അച്ഛൻ ഇല്ല. ‘അമ്മയെയും ഇത്തിരിപ്പോന്ന കുഞ്ഞനുജത്തിയേയും എന്റെ കൈയിൽ ഏല്പിച്ചു ഇറങ്ങിപ്പോയി

ഇനി എന്ത് എന്ന ചോദ്യത്തിന് അമ്മ തന്നെ ഉത്തരം പറഞ്ഞു:

‘ഈ അമ്മ ഇനി ഉറങ്ങില്ല.’

അതെ എന്റെ ‘അമ്മ വാക്കുപാലിച്ചു പകലുകളും,രാവുകളും അവൾ ഉണർന്നിരുന്നു, കണ്ണീരിന്റെ കൂട്ടുപിടിച്ചു ആ അമ്മ ഉണർന്നിരുന്നു…

ഒരു വാക്കുപോലും പറയാതെ മരണം എന്ന കാമുകിയുടെ കൂടെ ഒളിച്ചോടിയ അപ്പന്റ കടമകൾ നിറവേറ്റി അമ്മ ഉണർന്നിരുന്നു, എന്നും…

ജോബി കൊച്ചുചിറ

Latest Postss

Don’t want to skip an update or a post?