Follow Us On

29

March

2024

Friday

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം: വത്തിക്കാൻ സമ്മേളനം ഫെബ്രു. 21-24

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം: വത്തിക്കാൻ സമ്മേളനം ഫെബ്രു. 21-24

വത്തിക്കാൻ സിറ്റി:പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം സംബന്ധിച്ച ചർച്ചകൾക്കായി സമ്മേളനം നടത്താൻ ഒരുങ്ങി വത്തിക്കാൻ. ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാനിലാണ് സമ്മേളനം നടക്കുക. സഭയിലെ ‘പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യചർച്ചാ വിഷയം. വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ അലെസാൻഡ്രോ ഗിസോട്ടിയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

കുട്ടികൾക്കെതിരെയുള്ള സകല ചൂഷണങ്ങളും അക്രമങ്ങളും തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക, പദ്ധതികൾക്ക് രൂപം നല്കുക, ഇരകളായവർക്ക് സംരക്ഷണം ഉറപ്പാക്കുക അതുപോലെതന്നെ കുറ്റവാളികൾ മറഞ്ഞിരുപ്പില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തിന്റെ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങൾ. പ്രായപൂർത്തിയാകത്തവർക്കുനേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ആഗോളപ്രശ്‌നമായതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഇത് പരിഹരിക്കപ്പെടണമെന്നും ഇതിനെതിരായുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കം മുതൽ താനുമുണ്ടാവുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്.

ലോകം മുഴുവനുമുള്ള മെത്രാൻ സമിതികളുടെ പ്രതിനിധികളും ഈ സമ്മേളനത്തിന്റെ ഭാഗമാകും. പൂർണ്ണ സമ്മേളനങ്ങൾ, കർമ്മ പദ്ധതികൾ തയാറാക്കൽ, പൊതുപ്രാർത്ഥനകൾ, സാക്ഷ്യങ്ങൾ പങ്കുവെയ്ക്കൽ, ആരാധാന, ദിവ്യബലി എന്നിവയെല്ലാം സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?