Follow Us On

29

March

2024

Friday

ഫാ.ജാക്വീസ് ഹാമിലിന്റെ രക്തസാക്ഷിത്വം: നാമകരണത്തിന് ഭരണകൂടത്തിന്റെ പിന്തുണ

ഫാ.ജാക്വീസ് ഹാമിലിന്റെ രക്തസാക്ഷിത്വം: നാമകരണത്തിന് ഭരണകൂടത്തിന്റെ പിന്തുണ

ഫ്രാൻസ്: ദിവ്യബലിമധ്യേ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ഫാ.ജാക്വീസ് ഹാമിലിന്റെ നാമകരണ നടപടികൾക്ക് പിന്തുണ നൽകികൊണ്ട് ഫ്രഞ്ച് ഭരണകൂടം. ഫാ. ജാക്വീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുവാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രത്യേക പരിഗണന നൽകി എത്രയും വേഗത്തിൽ കേസ് പൂർത്തിയാക്കി അദ്ദേഹത്തെ വിശുദ്ധനാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാമെന്നും ഭരണകൂടം ഉറപ്പുനൽകി.

2016 ജൂലൈ 26നാണ് ദിവ്യബലിമധ്യേ രണ്ടുമുസ്ലീം തീവ്രവാദികൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ആ കാലഘട്ടത്തിൽ ഫ്രാൻസിലെ ‘എറ്റിഎന്നെ ഡു റൗവറായ്’ഇടവകയിൽ സഹവികാരിയായി സേവനം ചെയ്യുകയായിരുന്നു 86 കാരനായ അദ്ദേഹം. മതപരമായ നിരവധി പരിപാടികളിൽ പങ്കെടുക്കുന്നതിലും മറ്റു മതവിശ്വാസങ്ങൾക്ക് പരിഗണന നൽകുന്നതിലും അന്യമതസ്ഥരുമായി നല്ല സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഫാ. ജാക്വീസ് തൽപ്പരനായിരുന്നു.

ഫാ. ജാക്വീസിന്റെ മരണത്തിനുശേഷം ഫ്രാൻസിലെ ഞായറാഴ്ച്ച ആചരണങ്ങളിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നിരവധി ഇസ്ലാം മത വിശ്വാസികളും ആരാധനകളിൽ പങ്കെടുക്കാറുണ്ട്. കത്തോലിക്ക സഭയുടെ നിയമങ്ങളനുസരിച്ച് സാധാരണയായി മരണപ്പെട്ട് അഞ്ച് വർഷങ്ങൾക്കുശേഷമാണ് നാമകരണ നടപടികൾ ആരംഭിക്കാറുള്ളത്. എന്നാൽ ഫാ. ജാക്വീസിന്റെ വിഷയത്തിൽ ഇതിന് ഇളവുവരുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധനായ രക്തസാക്ഷിയെന്ന് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിട്ടുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?