Follow Us On

22

October

2020

Thursday

ശ്രവിക്കാം, ശ്രദ്ധിക്കാം

ശ്രവിക്കാം, ശ്രദ്ധിക്കാം

ജീവിതമാതൃകയാലും വാക്കുകളാലും അതുപോലെതന്നെ കുരിശടയാളം വരയ്ക്കാൻ പ~ിപ്പിച്ചുമാണ് വിശ്വാസ സംവേദന ദൗത്യം മാതാപിതാക്കൾ നിർവഹിക്കേണ്ടത്. ദമ്പതികളുടെ സ്‌നേഹവും കുടുംബത്തിൽ സമാധാനവും കുഞ്ഞുങ്ങൾക്ക് കാണാൻ കഴിയണം. ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങൾ സാധാരണങ്ങളാണെങ്കിലും കുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് അതൊരിക്കലും പാടില്ല.

ഫ്രാൻസിസ് പാപ്പ

*******************************

ഞാനൊരു കടുത്ത മദ്യപാനിയായിരുന്നു. ബൈബിൾ എന്നെ മദ്യപാനത്തിൽനിന്ന് മോചിപ്പിച്ചു. അങ്ങനെ വീണ്ടും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച്പ ~ിക്കാനുള്ള താൽപ്പര്യവും എന്നിലുണ്ടായി. ചാംപ്യൻഷിപ്പോ മറ്റുള്ളവരുടെ അംഗീകാരമോ നേടുന്നതിലല്ല കാര്യം മറിച്ച് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിലാണ്.

അൾട്ടിമേറ്റ് ഹെവിവെയിറ്റ് ചാംപ്യൻഷിപ്പ് താരം ബാസ് റട്ടൻ

*******************************

ധാരാളം മിഷനറിമാർക്ക് ജന്മം നൽകിയ നാടാണ് അയർലൻഡ്. ഇവിടെനിന്നുള്ള മിഷനറിമാർ ഇന്ത്യയിൽ വരുകയും തങ്ങളുടെ വിശ്വാസം പ്രഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ എക്കാലവും കത്തോലിക്കാ സഭയ്ക്ക് അഭിമാനമായ അയർലൻഡിൽ തന്നെ സീറോ മലബാർ സഭയ്ക്ക് ആസ്ഥാനം ഒരുക്കുന്നതിൽ ഡബ്ലിൻ അതിരൂപതയോട് ഏറെ കടപ്പെട്ടിരിക്കുന്നു. സർവോപരി ദൈവത്തിന് നന്ദി പറയുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

*******************************

വിശുദ്ധ കുർബാനക്കിടയിൽ പുരോഹിതർ മറ്റൊരു ക്രിസ്തുവായി മാറുന്നു എന്ന് പറയുന്നതിന്റെ കാരണം പുരോഹിതന്റെ കഴിവോ സാമർത്ഥ്യമോ അല്ല. മറിച്ച്, അവൻ പൂർണമായ ഹൃദയത്തോടെ സ്വയം മനുഷ്യർക്കായി സമർപ്പിക്കുന്നതിനാലാണ്. അതിനാൽ ദിവ്യകർമങ്ങളോടുള്ള ഭക്തിയും വിശുദ്ധ ഗ്രന്ഥപാരായണവും അതിനെക്കുറിച്ചുള്ള ധ്യാനവും കൂടാതെ പുരോഹിതർ യേശുവിന്റെ ആത്മാവിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. പുരോഹിതർക്ക് ബാഹ്യമായ അച്ചടക്കം മാത്രം പോരാ, ആന്തരികമായ അച്ചടക്കം കൂടി വേണം.

വിശ്വാസ തിരുസംഘം മുൻതലവൻ കർദിനാൾ ജെറാർഡ് മുള്ളർ

*******************************

ക്രൈസ്തവ സഭ വളരെയധികം ആദരവോടും ബഹുമാനത്തോടും കൂടിയാണ് മറ്റു മനുഷ്യരെ നോക്കി കാണുന്നത്. തെരുവിൽ കഴിയുന്നവരായാലും ക്രൂരമായ കുറ്റകൃത്യം ചെയ്തവരായാലും അവരെ സഹായിക്കുമ്പോൾ അവരോട് മതമോ അവരുടെ ചിന്താഗതിയോ ചോദിക്കുകയില്ല എന്നതാണ് ക്രൈസ്തവ സഭയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയക്കാർക്ക് സഭയിൽനിന്ന് ഒരുപാട് പ~ിക്കാനുണ്ട്.

ലണ്ടൻ മേയർ സാദിഖ് ഖാൻ

*******************************

യഹൂദ വിരുദ്ധതയെ കുറിക്കുന്ന ‘സെമിറ്റിക് വിരുദ്ധത’, ഇസ്ലാമിക വിരുദ്ധതയെ സൂചിപ്പിക്കുന്ന ‘ഇസ്ലാമോഫോബിയ’ പോലെയുള്ള കൃത്യമായ വാക്കുകൾ ക്രൈസ്തവർക്ക് ഇല്ലാത്തതിനാൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള പീഡനം അവഗണിക്കപ്പെടുകയാണ്. ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടാൽ കുഴപ്പമൊന്നുമില്ല എന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. സമൂഹമാധ്യമങ്ങളിൽപോലും ക്രൈസ്തവ പീഡനത്തെക്കുറിച്ച് വിവരിക്കുന്നതിന് അക്ഷരങ്ങൾ എണ്ണി ഉപയോഗിക്കേണ്ട അവസ്ഥയാണ്. ‘ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു’ എന്ന രീതിയിൽ ഒരു ഹാഷ്ടാഗുപോലും ഇടാൻ കഴിയാത്തവിധം നവ മാധ്യമങ്ങളിലെ അക്ഷരലോകം ചുരുങ്ങിയിരിക്കുന്നു.

കോപ്റ്റിക് ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പ് അൻബാ ആഞ്ചലോസ്

*******************************

വിശ്വാസത്തോടും ധൈര്യത്തോടുകൂടി പീഡനത്തിനും അടിച്ചമർത്തലിനെയും നേരിട്ട അനേകം ക്രൈസ്തവരെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കണ്ടുമുട്ടാൻ സാധിച്ചു. ഒരുപാട് സഹനം ഏറ്റെടുത്തവരുടെ അസാധാരണമായ ധൈര്യവും ക്ഷമിക്കാനുള്ള മനശക്തിയും തന്നെ ഒരുപാട് ചിന്തിപ്പിച്ചു. വ്യത്യസ്ത വിശ്വാസമുള്ളവരാണെങ്കിലും സമാധാനത്തോടുകൂടി പരസ്പര സഹവർത്തിത്വത്തിലുളള ജീവിതം നയിക്കാൻ ക്രൈസ്തവ, യഹൂദ, മുസ്ലിം മത വിശ്വാസികൾ പരിശ്രമിക്കമം.

ചാൾസ് രാജകുമാരൻ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?