Follow Us On

28

March

2024

Thursday

പ്രോ ലൈഫ് സമ്മാനവുമായി ‘നൈറ്റ്സ്’; സി.ടി സ്‌കാൻ മെഷീനസ് റീച്ച്ഡ് 1000!

പ്രോ ലൈഫ് സമ്മാനവുമായി ‘നൈറ്റ്സ്’; സി.ടി സ്‌കാൻ മെഷീനസ് റീച്ച്ഡ് 1000!
അർലിങ്ടൺ: ഗർഭിണികളുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ ലഭ്യമാക്കുന്ന പ്രോ ലൈഫ് സമ്മാനം ‘സി.ടി സ്‌കാനിംഗ് മെഷീൻ’ ആയിരം കടന്നു. അമേരിക്കയിലെ ഗർഭ ചികിത്സാ കേന്ദ്രങ്ങളിലേക്ക് അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീനുകൾ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ആയിരാമത്തെ ഗുണഭോക്താക്കളാകാൻ ഭാഗ്യം ലഭിച്ചത് ‘മദർ ഓഫ് മേഴ്സി ക്ലിനിക്കി’നാണ്.
നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും ആരോഗ്യത്തിന് വേണ്ട സുരക്ഷ നൽകുക എന്നത് ജീവന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് ജീവനുകൾ സംരക്ഷിക്കാൻ സാധിക്കുമെന്നും നെറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ്‌സ് കാൾ ആൻഡേഴ്സൺ പറഞ്ഞു.
അർലിങ്ടൺ രൂപതയ്ക്ക് കീഴിലുള്ള ‘മദർ ഓഫ് മേഴ്സി ക്ലിനിക്’ മാനാസാസിലാണ് പ്രവർത്തിക്കുന്നത്. അർഹരായയവർക്കെല്ലാം സൗജന്യ ചികിത്സ പ്രദാനം ചെയ്യുന്ന ഈ ക്ലിനിക്കിന്റെ ആരംഭം 2017ലാണ്. ജീവന്റെ സുവിശേഷം പകർന്നു കൊടുക്കുകയും കർത്താവിനോടുള്ള കടമയുമാണ് ഇതിലൂടെയെല്ലാം നാം നിർവഹിക്കുന്നതെന്നും ആയിരാമത്തെ സ്‌കാനിംഗ് മെഷീന്റെ ആശിർവാദ ചടങ്ങിൽ അർലിങ്ടൺ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് പറഞ്ഞു.
1000 അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീനുകൾ സംഭാവന ചെയ്യണമെന്ന് ലക്ഷ്യംവെച്ച് 2009ലാണ് പ്രസ്തുത പദ്ധതിക്ക് തുടക്കമിട്ടത്. 1882ൽ യു.എസിൽ ജന്മം കൊണ്ട ക്രിസ്ത്യൻ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസി’ൽ ഇന്ന് 20 ലക്ഷത്തിൽപ്പരം അംഗങ്ങളുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?