Follow Us On

19

April

2024

Friday

‘വേൾഡ് യൂത്ത് ഡേ’:യുവജനങ്ങൾക്ക് മദ്ധ്യസ്ഥരായി എട്ട് പുണ്യാത്മാക്കൾ

‘വേൾഡ് യൂത്ത് ഡേ’:യുവജനങ്ങൾക്ക് മദ്ധ്യസ്ഥരായി എട്ട് പുണ്യാത്മാക്കൾ

പാനമ:വേൾഡ് യൂത്ത് ഡേയ്ക്കായി പാനമയിൽ എത്തുന്ന യുവജനങ്ങൾക്ക് മദ്ധ്യസ്ഥരായി എട്ട് പുണ്യാത്മാക്കൾ. ലോക യുവജനോത്സവത്തിന്റെ സ്ഥാപകൻ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ ഉൾപ്പെടെ ഉള്ള എട്ട് പുണ്യാത്മാക്കളാണ് പാനമയിൽ എത്തുന്ന യുവജനങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥരാകുക.

സാൻ സാൽവദോറിന്റെ വിശുദ്ധനും രക്തസാക്ഷിയുമായ ഓസ്‌കർ റൊമേരോ, മെക്‌സിക്കോയിലെ വിശുദ്ധ ജുവാൻ ദിയേഗോ, നിക്കരാഗ്വയിലെ വാഴ്ത്തപ്പെട്ട മരിയ റൊമേരോ മെനേസിസ്, പെറുവിലെ വിശുദ്ധ റോസ് ദെ ലീമ, മെക്‌സിക്കോയിലെ രക്തസാക്ഷിയും വിശുദ്ധ ഹൊസ്സെ സാഞ്ചസ്, പെറുവിലെ മാർട്ടി ഡി പോറസ്, യുവജനങ്ങളുടെ പിതാവായ വിശുദ്ധ ജോൺബോസ്‌ക്കോ എന്നിവരാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ ഒഴികെയുള്ള മറ്റ് ഏഴ് പുണ്യാത്മാക്കൾ. ഇതിൽ ആറ് വിശുദ്ധർ ലാറ്റിനമേരിക്കൻ മണ്ണിൽനിന്നുള്ളവരുമാണ്.

യുവജനങ്ങൾ അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കുമായുള്ള പ്രാർത്ഥനാനിയോഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളുമായിട്ടാണ് യുവജനമേളയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ യുവജനോത്സവത്തിന്റെ മദ്ധ്യസ്ഥരും പാലകരുമായി സംഘാടകസമിതിയിലെ യുവജനപ്രതിനിധികൾ തന്നെയാണ് വിശുദ്ധരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വിശുദ്ധരുടെ മാദ്ധ്യസ്ഥവും സഹായവും യാചിച്ചുകൊണ്ടാണ് ആയിരക്കണക്കിന് യുവജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പാനമയിലേയ്ക്കു സഞ്ചരിക്കുന്നത്.

യുവജനങ്ങളുടെ പിതാവായ വിശുദ്ധ ഡോൺബോസ്‌ക്കോയെയും, ആഗോള യുവജനസംഗമത്തിന്റെ സ്ഥാപകൻ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായെയും തങ്ങളുടെ ആത്മീയപാലകരായി യുവജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് സംഘാടക സമിതിയുടെ പ്രസിഡന്റും പാനമയിലെ ആർച്ചുബിഷപ്പുമായ ഹൊസ്സെ ദൊമീങ്കോ ഉളോവാ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?