Follow Us On

29

March

2024

Friday

വേൾഡ് യൂത്ത് ഡേയിൽ വഴികാട്ടിയായി ‘പാനമ 2019’ ആപ്പ്

വേൾഡ് യൂത്ത് ഡേയിൽ വഴികാട്ടിയായി ‘പാനമ 2019’ ആപ്പ്

പാനമ:വേൾഡ് യൂത്ത് ഡേയിൽ സാങ്കേതികവിദ്യകളുടെ സജീവ പങ്കാളിത്തം അറിയിച്ചുകൊണ്ട് ‘പാനമ 2019’ എന്ന പേരിൽ മൊബൈൽ ആപ്പ്. സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ലോക യുവജന സമ്മേളനത്തിന്റെ ഈ ഔദ്യോഗിക ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരുന്നു. ഇനിയും ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്ക് ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

ഒറ്റ ക്ലിക്കിൽ തങ്ങൾക്കുവേണ്ട എല്ലാ വിവരങ്ങളും ആപ്പിൽ നിന്ന് തീർത്ഥാടകർക്ക് ശേഖരിക്കാം. പ്രധാന പരിപാടികളുടെയും ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും സമയക്രമങ്ങൾ, റസ്റ്റോറന്റുകൾ, ഗതാഗത സംവിധാനങ്ങൾ, സംഗമത്തിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം ഈ ആപ്പിൽ ലഭ്യമാണ്. യുവജന സമ്മേളനവുമായി ബന്ധപ്പെട്ട ഗാനങ്ങൾ കേൾക്കുന്നതിനും സമ്മേളന വേദിയിൽ നിന്നുള്ള തത്സമയ വാർത്തകൾ അറിയുന്നതിനുമായി റേഡിയോ സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

കത്തോലിക്കാ പഠനങ്ങൾ നടക്കുന്ന സ്ഥലവും അവിടേയ്ക്ക് എത്താനുള്ള റൂട്ട് മാപ്പുകളുടെ ലഭ്യതയുമാണ് ഈ ആപ്പിന്റെ മറ്റൊരു സവിശേഷത. അഥവാ റൂട്ടുമാപ്പുകൾ വ്യക്തമല്ലെങ്കിൽ ബന്ധപ്പെട്ടവരുമായി വിളിച്ച് വ്യക്തത വരുത്തുന്നതിന് ഫോൺ നമ്പറുകളും ഇ-മെയിൽ അഡ്രസുകളും വിവധ ഭാഷകളിൽ ലഭ്യമാക്കിയിട്ടുമുണ്ട്. കൂടാതെ ആദ്യമായി യുവജനസംഗമത്തിൽ പങ്കെടുക്കുന്നവർക്ക് കഴിഞ്ഞവർഷങ്ങളിലെ സംഗമങ്ങളുടെ വിശദാംശങ്ങളും ആപ്പിലൂടെ മനസ്സിലാക്കാവുന്നതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?