Follow Us On

25

August

2019

Sunday

‘വാർപാത്ത്’: ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതം തിയേറ്ററുകളിലേയ്ക്ക്

‘വാർപാത്ത്’: ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതം തിയേറ്ററുകളിലേയ്ക്ക്

ന്യൂഡൽഹി: ഹൈന്ദവ തീവ്രവാദികൾ ചുട്ടുകൊന്ന ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ‘വാർപാത്ത് ബിയോണ്ട് ദ ലൈഫ്’ എന്ന സിനിമ തിയേറ്ററുകളിലേയ്ക്ക്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ നാലു ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം മലയാളം ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഒരാഴ്ചക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ദിലീപ് വാഗ് സൺഡേ ശാലോമിനോട് പറഞ്ഞു. ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ 34 വർഷം ചിലവഴിച്ചതിന്റെ പേരിലാണ് 20 വർഷങ്ങൾക്കുമുമ്പ് ഗ്രാഹം സ്റ്റെയിൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒൻപതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും ഹൈന്ദവ തീവ്രവാദികൾ അഗ്‌നിക്കിരയാക്കിയത്.

90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നാസിക്കുക്കാരനായ ദിലീപ് വാഗും, രോഹിണി വാഗും, സംഗീത ബാഗുലും ചേർന്നാണ്. 2017 ഏപ്രിൽ മാസമാണ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ആദ്യമായി സിനിമ റിലീസ് ചെയ്യുന്നത്. അതേവർഷം ഡിസംബർ മാസം നടന്ന മിലാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഒമ്പത് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഒരുപാട് എതിർപ്പുകളെതുടർന്ന് 15 വർഷമെടുത്താണ് നിർമ്മാതാവ് ചിത്രം പൂർത്തീയാക്കിയതും. പിന്നീട് ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തെ പറ്റി ഗവേഷണം നടത്തി ചിത്രമെടുത്തതിന് ദിലീപ് വാഗിനെ ജറുസലേം യൂണിവേഴ്‌സിറ്റി ഓണറി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.

ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ സ്റ്റെയിൻസും കുടുംബവും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഹൈന്ദവ തീവ്രവാദികൾ ആക്രമണം നടത്തിയത്. ആ ആക്രമണത്തിൽ ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡീസും മകൾ എസ്ത്തറും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. തന്റെ ഭർത്താവ് തുടങ്ങിവച്ച ശുശ്രൂഷ തുടരുന്നതിനായി 2006ൽ ഗ്ലാഡീസ് ഭാരതത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. മറ്റുള്ളവർക്ക് സേവനം ചെയ്യാൻ ഈ ചിത്രം ആളുകൾക്ക് പ്രചോദനം നൽകുമെന്നാണ് ദിലീപ് വാഗ് പറയുന്നത്. ഇതുവരെ മുന്നൂറോളം സ്‌കൂളുകളിലും ദേവാലയങ്ങളിലും സൗജന്യമായി ചിത്രം പ്രദർശിപ്പിച്ചിട്ടുമുണ്ട്.

ക്രിസ്റ്റി എൽസാ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?