Follow Us On

28

March

2024

Thursday

നിങ്ങൾക്കുള്ളത് വിശാലമനസ്സ്: വോളണ്ടിയേഴ്‌സിന് നന്ദി പറഞ്ഞ് പാപ്പ

നിങ്ങൾക്കുള്ളത് വിശാലമനസ്സ്: വോളണ്ടിയേഴ്‌സിന് നന്ദി പറഞ്ഞ് പാപ്പ

പാനമ: വേൾഡ് യുത്ത് ഡേയുടെ 33 വേദികളിലും നിറസാന്നിധ്യമായിരുന്ന വോളണ്ടിയർമാർക്ക് നന്ദി പറഞ്ഞും ആശംസ നൽകിയും ഫ്രാൻസിസ് പാപ്പ. നിങ്ങളുടെ തെളിഞ്ഞു നിൽക്കുന്ന മഞ്ഞ ടീഷർട്ടുകൾ പാനമയുടെ നഗരങ്ങളെയും അനേകരുടെ ഹൃദയങ്ങളെയും പ്രകാശപൂരിതമാക്കി. നിങ്ങളുടെ മഹാമനസ്സിന് എത്ര നന്ദിപറഞ്ഞാലും പ്രശംസിച്ചാലും മതിയാവില്ലെന്നും പാപ്പ പറഞ്ഞു. വോളണ്ടിയർമാരെ കാണുന്നതിനായി പ്രത്യേകം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.

നിങ്ങളുടെ ദൗത്യത്തിനും സേവനത്തിനും മുൻഗണന നൽകിയപ്പോൾ തടസ്സങ്ങളില്ലാതെ എല്ലാം ഭംഗിയായി ക്രമീകരിക്കപ്പെട്ടു. ഒരുമിച്ചുള്ള ഈ പ്രവർത്തനത്തിലൂടെ വിശ്വാസം എത്ര ജീവസുറ്റതും വൈവിധ്യമാർന്നതും യാഥാർത്ഥ്യവുമാണെന്ന് നിങ്ങൾ തിരിച്ചറിയുകയും ചെയ്തു. പങ്കുവെയ്ക്കപ്പെട്ട ഒരു സ്വപ്‌നസാക്ഷാത്കാരത്തിന് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ നിങ്ങൾ അനുഭവിച്ച സന്തോഷവും അത്മനിർവൃതിയും പ്രവചനാതീതവുമാണ്.

Pope Francis meets the WYD volunteers

Pope Francis meets the WYD volunteers. Watch Live from Rommel Fernandez Stadium! #Panama2019 #FranciscoEnPanama #WYDisHere

Posted by Shalom World on Sunday, 27 January 2019

കൂടാതെ നിസ്സാരമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിലും നിങ്ങൾ കാണിച്ച സൂക്ഷമതയും ഒരു പക്ഷേ കാഴ്ചയിൽ അത്ര പരിഗണന വേണ്ടായെന്ന് തോന്നുന്ന കാര്യങ്ങൽക്ക് പോലും നിങ്ങൾ നൽകിയ പരിഗണനയും കരുതലും പ്രശംസനീയവുമാണ്. ഒരോ കാര്യങ്ങളെയും പ്രാർത്ഥനയിലൂടെ ക്രമീകരിച്ചപ്പോൾ നിങ്ങൾ ദൈവത്തോടും സഭയോടും കൂടുതൽ അടുക്കുകയായിരുന്നു. മറ്റനവധി പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും നിങ്ങളുടെ ഊർജ്ജവും സമയവും പാടവവുമൊക്കെ ഈ യുവസംഗമത്തിനുവേണ്ടി നിങ്ങൾ ചെലവിട്ടു. സ്‌നേഹിക്കാൻ മടികാണിക്കുന്നവനല്ല നമ്മുടെ തമ്പുരാൻ. നിങ്ങളുടെ പ്രയ്ത്‌നങ്ങൾക്ക് തമ്പുരാൻ നൂറിരട്ടിയായി മടക്കിതരുമെന്നും പാപ്പ പറഞ്ഞു.

നിങ്ങളുടെ ദൗത്യം ഇവിടെ അവസാനിക്കാനുള്ളതല്ല. മറിച്ച് അനേകായിരങ്ങളിലേയ്ക്ക് തുടരണം. നിങ്ങൾ കേട്ടതും കണ്ടതുമായ വിശ്വാസബോധ്യങ്ങൾ അനേകരിലേയ്ക്ക് പകരണം. അതിന് ഒരുപാട് വാക്കുകൾ ഒന്നും ആവശ്യമില്ല. നിസ്സാരമായ വാക്കുകളിലൂടെ, ഭാവങ്ങളിലൂടെ നിങ്ങൾക്ക് അത് പ്രകടിപ്പിക്കാൻ കഴിയുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

20000 പാനമീയൻ വോളണ്ടിയർമാരും 2200 വിദേശിയരായ വോളണ്ടിയർമാരുമാണ് വോൾഡ് യൂത്ത് ഡേയിൽ രാപകലില്ലാതെ സേവനം ചെയ്തത്. ഇതിൽ 15000 ത്തോളം വോളണ്ടിയർമാർ പാപ്പയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?