Follow Us On

01

December

2022

Thursday

സാമ്പത്തിക സുതാര്യത:സമർപ്പിത വൈദികർ മാതൃകയാകണമെന്ന് ആഹ്വാനം

സാമ്പത്തിക സുതാര്യത:സമർപ്പിത വൈദികർ മാതൃകയാകണമെന്ന് ആഹ്വാനം

കെനിയ: സഭയുടെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി മിഷനറി വൈദികർ വിശ്വാസീസമൂഹത്തിന് മാതൃകയാകണമെന്ന് ആഹ്വാനം ചെയ്ത് ആഫ്രിക്കയിലെ സൊസൈറ്റി ഓഫ് മിഷനറീസിലെ മുതിർന്ന അംഗം ഫാ. റോഗർ ടെസ്സിർ. സമർപ്പിതരിൽ നിന്നും വിശ്വാസികളിൽ നിന്നും പിരിച്ചെടുത്ത തുകയ്ക്കും സംഭാവനകളായി ലഭിച്ച തുകയ്ക്കും പ്രത്യേകം കണക്കുകൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ പ്രമുഖ കാത്തലിക്ക് ഓൺലൈൻ മാധ്യമമായ ‘സിസ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേണമെങ്കിൽ ഇക്കാര്യത്തിൽ ഗവൺമെന്റിനോടും നീതിപുലർത്തണമെന്ന് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ സഭയും ഭരണകൂടവും ജനങ്ങൾക്ക് മാത്യകയാകണം. തന്നെ ആഫ്രിക്കൻ സമൂഹം അംഗീകരിച്ചതിനും അവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് മിഷൻ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചതിനും ആഫ്രിക്കൻ ജനതയോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കനേഡിയൻ സ്വദേശിയായ ഫാ. റോഗർ 41 വർഷമായി കെനിയയിൽ സേവനമനുഷ്ടിക്കുകയാണ്. 91കാരനായ ഇദ്ദേഹം നീണ്ടകാലത്തെ സ്തുത്യർഹ സേവനത്തിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങിപോകാൻ തയ്യാറെടുത്തിരിക്കുകയുമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?