Follow Us On

19

February

2019

Tuesday

ആരാധനാക്രമത്തിൽ സംഗീതത്തിന് വലിയ പങ്ക്: ഇടയലേഖനവുമായി പോർട്ട്‌ലൻഡ് ആർച്ച്ബിഷപ്പ്‌

ആരാധനാക്രമത്തിൽ സംഗീതത്തിന് വലിയ പങ്ക്: ഇടയലേഖനവുമായി പോർട്ട്‌ലൻഡ് ആർച്ച്ബിഷപ്പ്‌

പോർട്ട്‌ലൻഡ്: കത്തോലിക്കാ ആരാധനക്രമത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പോർട്ട്‌ലൻഡ് ആർച്ച്ബിഷപ്പ് അലക്‌സാണ്ടർ സാമ്പിൾ. ‘കർത്താവിന് ഒരു പുതിയ ഗാനം ആലപിക്കാം’എന്ന ഇടയ ലേഖനത്തിലൂടെ വിശുദ്ധ കുർബാനയിൽ സംഗീതത്തിനുള്ള പ്രധാന്യം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച സംഗീതമാണ് നാം ദൈവത്തിന് ആരാധനയായി ആർപ്പിക്കേണ്ടത്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകടനമാണ് ഗാനാലാപനം. ദൈവത്തിനുള്ള മഹനീയമായ ആരാധനയും മനുഷ്യന്റെ ആത്മവിശുദ്ധീകരണവുമാണ് ഗാനാലാപനത്തിലൂടെ യഥാർത്ഥത്തിൽ നടക്കുന്നത്. ആരാധനക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പരിശുദ്ധ കുർബാന വലിയ ആഘോഷമായി മാറുന്നതും സംഗീതത്തിന്റെ നിറവുകൊണ്ടാണ്.

വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമാണ് ആരാധന സംഗീതമെന്ന് ബനഡിക്ട് പതിനാറാമൻ പാപ്പയും പറഞ്ഞിട്ടുണ്ട്. സംഗീതം വിശുദ്ധവും ആരാധനക്രമവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നതുമാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ഇടയലേഖനത്തിലൂടെ സഭയിലെ ആരാധനാ ക്രമത്തിന് പുതിയ ഭാവവും മാനവും കൈവരട്ടെയെന്ന് ആഗ്രഹിക്കുന്നതായും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. 2013ലും ഇദ്ദേഹം ആരാധാനാ ക്രമത്തിലെ സംഗീതത്തിന്റെ പ്രാധാന്യം ഉദ്ധരിച്ചുകൊണ്ട് ‘കർത്താവിൽ ആനന്ദിക്കുക’ എന്ന പേരിൽ ഒരു ഇടയലേഖനം എഴുതിയിരിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?