Follow Us On

25

August

2019

Sunday

70ന്റെ നിറവിൽ പനയ്ക്കലച്ചൻ: സപ്തതി ആഘോഷങ്ങൾ യു.കെയിൽ

70ന്റെ നിറവിൽ പനയ്ക്കലച്ചൻ: സപ്തതി ആഘോഷങ്ങൾ യു.കെയിൽ

റാംസ്‌ഗേറ്റ്: ലോകപ്രശസ്ത ധ്യാനഗുരുവും പോട്ട ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകരിൽ പ്രധാനിയുമായ ഫാ. ജോർജ് പനയ്ക്കൽ 70ന്റെ നിറവിൽ. അനേകം വർഷങ്ങൾ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.  ഫെബ്രുവരി 3ന് ഞായറാഴ്ച യു.കെയിലുള്ള റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലാണ് സപ്തതി ആഘോഷങ്ങൾ നടക്കുക.

ഏകദിന കൺവെൻഷനോടുകൂടി ആരംഭിക്കുന്ന സപ്തതി ആഘോഷങ്ങളിൽ വചനപ്രഘോഷണം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലി, ആരാധന, സ്‌നേഹവിരുന്ന് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഫാ. ജോർജ് പനയ്ക്കൽ നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. നിസ്വാർത്ഥമായ ജീവിതശൈലിയിലൂടെയും അനേകം ആളുകളുടെ ജീവിതത്തിന്റെ നിർണ്ണായക വഴിത്തിരിവുകളിൽ അദ്ദേഹം നൽകിയ വിലയേറിയ ഉപദേശങ്ങളിലൂടെയും ഒരു വലിയ ജനതയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് പനക്കലച്ചന്റേത്. തന്റെ 70ാമത്തെ വയസ്സിലും കർമ്മനിരതനായി സുവിശേഷ പ്രഘോഷണം ജീവിത ചര്യയാക്കി മാറ്റിയ അദ്ദേഹം ഇപ്പോൾ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനം ചെയ്യുകയുമാണ്.

ഗ്രേറ്റ് ബ്രിട്ടൺ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ജോസഫ് ഏടാട്ടിൽ വി.സി, ഫാ. ആന്റണി പറങ്കിമാലിൽ വി.സി, ഫാ.ജോസ് പള്ളിയിൽ വി.സി എന്നിവരാണ് സപ്തതി ആഘോഷങ്ങളും ശുശ്രൂഷകളും സംഘടിപ്പിക്കുന്നതും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?