Follow Us On

22

November

2019

Friday

സിംബാവെയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുപ്പ്; ശ്രദ്ധേയം സഭയുടെ ഇടപെടൽ

സിംബാവെയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുപ്പ്; ശ്രദ്ധേയം സഭയുടെ ഇടപെടൽ

ഹറാറെ: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകൾ സർക്കാരിന്റ ശ്രദ്ധയിൽപെടുത്താൻ നടപടിയുമായി സിംബാവെയിലെ കത്തോലിക്കാ സഭ. രാജ്യത്ത് നടന്ന അക്രമസംഭവങ്ങളുടെ കണക്കുകൾ ഇതിനായി കത്തോലിക്ക ബിഷപ്‌സ് കോൺഫറൻസിന്റെ നീതി- സമാധാന കമ്മീഷൻ ശേഖരിച്ചു കഴിഞ്ഞു. വരും ദിനങ്ങളിൽ ഇത് സർക്കാരിനു മുന്നിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

”പീഡനങ്ങൾക്ക് ഇരയായവർ സഹായമഭ്യർത്ഥിച്ച് പലപ്പോഴും ദൈവാലയങ്ങളിൽ വരികയും ഞങ്ങളുടെ ആശുപത്രി സന്ദർശിക്കുകയും ചെയ്യാറുണ്ട്. ഇവ സർക്കാറിന്റെ ശ്രദ്ധയിൽ ഞങ്ങൾ കൊണ്ടുവരികയാണ്. കാരണം, രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുള്ളതിന്റെ തെളിവാണിത്,” ബിഷപ്‌സ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഫാ. ഫ്രെഡറിക് ചിരോംബ വ്യക്തമാക്കി.

ജനുവരി 25ന് 12 പേരുടെ മരണത്തിന് ഇടവരുത്തിയ അതിഭീകര കലാപത്തെ സംബന്ധിച്ച്, പ്രതിരോധ മന്ത്രിയും നാഷണൽ ഇന്റലിജൻസ് ഏജൻസി തലവനും സിംബാവെ വൈസ് പ്രസിഡന്റുമായ കോൺസ്റ്റാന്റിനോ ചിവിൻഗവുമായി മാസ്‌വിൻഗോ ബിഷപ്പ് മൈക്കൾ ബസേരയുടെ നേതൃത്വത്തിൽ ഒരു സംഘം ബിഷപ്പുമാർ നടത്തിയ ചർച്ചയും ശ്രദ്ധേയമാണ്.

കാര്യങ്ങൾ അതിരുകടക്കുന്നതിലേക്ക് പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്നും സഭയ്ക്കും സർക്കാരിനും ഇക്കാര്യത്തിൽ എങ്ങനെ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള കാര്യങ്ങളും ചർച്ചയിൽ ഇടംപിടിച്ചെന്ന് ഫാ. ചിരോംബ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?