Follow Us On

02

December

2023

Saturday

പാപ്പയുടെ സന്ദർശനം ചരിത്രം കുറിക്കുമെന്ന് മറഡോണ

പാപ്പയുടെ സന്ദർശനം ചരിത്രം കുറിക്കുമെന്ന് മറഡോണ

അർജന്റീന: ഫ്രാൻസിസ് പാപ്പ നടത്തുന്ന യു.എ.ഇ സന്ദർശനം ചരിത്രം കുറിക്കുമെന്ന് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ. മുസ്ലീം ഭൂരിപക്ഷരാജ്യത്ത് പാപ്പ നടത്തുന്ന ഈ സന്ദർശനം നിരവധി മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. മാത്രമല്ല ഈ സന്ദർശനം വ്യക്തിപരമായി തനിക്ക് അതിയായ സന്തോഷം നൽകുന്നതാണെന്നും മറഡോണ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.

യുഎഇയിൽ ബഹുഭൂരിപക്ഷവും മുസ്ലീംകളാണെങ്കിലും ക്രൈസ്തവരുൾപ്പെടെയുള്ള ഇതരമതസ്ഥരുമായി സമാധാനത്തിലും സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നത്. സമാനമായ പല കാര്യങ്ങളിലും മികച്ച മാതൃക നൽകുന്ന രാജ്യവുമാണിത്

നിലവിൽ മെക്‌സിക്കോയിലെ ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനായ മറഡോണയ്ക്ക്, 2011-12 ൽ ദുബായിയിലെ അൽ വാസലുമായും 2017-18 ൽ ഫുജൈറയുമായും കരാറുകളുണ്ടായിരുന്നു. ദുബായിയുടെ സ്‌പോട്‌സ് അംബാസഡറായും മറഡോണ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ ദേശമായ അർജൻറീനയിൽ നിന്നുള്ള ആദ്യ പാപ്പ എന്നതിലുള്ള പ്രത്യേക അടുപ്പവും മറഡോണയ്ക്ക് ഫ്രാൻസിസ് പാപ്പായോട് ഉണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?