Follow Us On

19

February

2019

Tuesday

കുഞ്ഞുകാറിൽ വലിയ ഇടയൻ; താരമായി ‘പേപ്പൽ കിയ’

കുഞ്ഞുകാറിൽ വലിയ ഇടയൻ; താരമായി ‘പേപ്പൽ കിയ’

അബുദാബി: അശ്വാരൂഢരായ സൈന്യഗണം, അകമ്പടി വാഹനങ്ങളുടെ നീണ്ട നിര, വ്യാമസേനയുടെ അഭ്യാസപ്രകടനം… യു.എ.ഇ നൽകിയ സ്വീകരണത്തിന്റെ മുഖ്യ ആകർഷണങ്ങൾ ഇങ്ങനെ നിരവിധിയുണ്ടായിരുന്നെങ്കിലും സ്വീകരണച്ചടങ്ങ് തത്‌സമയം മാധ്യമങ്ങളിലൂടെ വീക്ഷിച്ചിരുന്ന വരെ ആകർഷിച്ചത് മറ്റൊരു കാഴ്ചയാണ്- കുഞ്ഞുകാറിൽ വന്നിറങ്ങിയ വലിയ ഇടയൻ!

പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് ഫ്രാൻസിസ് പാപ്പയെ വഹിച്ചെത്തിയ, അകമ്പടി വാഹനങ്ങളെക്കാൾ വിലയും വലുപ്പവും കുറഞ്ഞ ഇത്തിരിക്കുഞ്ഞൻ കാർ ‘കിയാ സോളും’ പാപ്പയ്‌ക്കൊപ്പം അവിടെ താരമായി. കൊറിയൻ വാഹന നിർമാതാക്കളായ ‘സോൾ’ പുറത്തിറക്കുന്ന ‘കിയ’യെ വിലയുടെ കാര്യത്തിൽ ‘ചീപ്പസ്റ്റ്’കാർ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. 52,000 ദിർഹമാണ് ഇതിന്റെ വില.

ജീവിതലാളിത്യംകൊണ്ട് ‘ജനങ്ങളുടെ പാപ്പ’ എന്ന വിശേഷണം പിടിച്ചുപറ്റിയ ഫ്രാൻസിസ് പാപ്പ ഇത് മൂന്നാം തവണയാണ് യാത്രയ്ക്കായി ‘സോൾ കിയ’യെ തിരഞ്ഞെടുക്കുന്നത്. 2014ൽ സൗത്ത് കൊറിയൻ സന്ദർശനത്തിലും 2015ൽ ഉഗാണ്ടൻ സന്ദർശനത്തിലും പേപ്പൽ വാഹനമാകാൻ ‘കിയ’യ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

Don’t want to skip an update or a post?