Follow Us On

22

November

2019

Friday

പാപ്പ യു.എ.ഇയ്ക്ക് കൈമാറി 800 വർഷംമുമ്പുള്ള സമ്മാനം!

പാപ്പ യു.എ.ഇയ്ക്ക് കൈമാറി 800 വർഷംമുമ്പുള്ള സമ്മാനം!
അബുദാബി: അറേബ്യൻ പെനിൻസുലയിൽ ഒരു കത്തോലിക്കാസഭാ തലവൻ നടത്തുന്ന പ്രഥമ സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പ യു.എ.ഇയ്ക്ക് കൈമാറിയത് 800 വർഷംമുമ്പുള്ള സമ്മാനം! വിശുദ്ധ ഫ്രാൻസിസ് അസീസി  ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമീലുമായി കൂടിക്കാഴ്ച നടത്തുന്ന രംഗം ആലേഖനംചെയ്ത ചിത്രമാണ് പാപ്പ അബുദാബി കിരീടാവകാശിക്ക് സമ്മാനിച്ചത്. 1219ലായിരുന്നു പ്രസ്തുത സന്ദർശനം.
അന്നത്തെ സന്ദർശനത്തിന്റെ എണ്ണൂറാം വാർഷികമാണിപ്പോൾ. അതിന്റെ ഓർമ പുതുക്കലിനുകൂടി  ഈ സന്ദർശനം വേദിയായതിനാലാണത്രേ, അമൂല്യമായ ഈ ചരിത്രസ്മാരകം പാപ്പ സമ്മാനമായി തിരഞ്ഞെടുത്തത്. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ’ എന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രാർത്ഥനാവചനം യു.എ.ഇ സന്ദർശനത്തിന്റെ ആപ്തവാക്യമാക്കാൻ കാരണവും അതുതന്നെ.

ഇതുപോലെതന്നെ മുന്നേറുക: പാപ്പ

സന്ദർശനമധധ്യേ യു.എ.ഇയിലെ ഭരണാധികളെ അനുമോദിച്ചുകൊണ്ട് പാപ്പ നൽകിയ സന്ദേശവും ശ്രദ്ധേയമാണ്. പ്രസക്തഭാഗങ്ങൾ ചുവടെ: ‘മരുഭൂമിയായിരുന്ന ഇവിടം രാഷ്ട്രത്തലവന്മാരുടെ ദീർഘവീക്ഷണവും പാടവവും കൊണ്ട് സമ്പന്നവും താമസയോഗ്യവുമായി. വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും അടുക്കാൻ പ്രതിബന്ധമായി നിന്ന മരുഭൂമി ഇന്ന് അവയുടെ സംഗമഭൂമിയായി. കുറച്ചുദിനങ്ങൾ കൊണ്ടല്ല ഇവ ഫലഭൂയിഷ്~മായത്. ഇനിയും കാലങ്ങളോളം ഇതു നിലനിൽക്കും. മണലും അംബരചുംബികളും ഒന്നിക്കുന്ന ഇവിടം വികസനത്തിന്റെ ഇടമായി, കിഴക്കും പടിഞ്ഞാറും തെക്കും വടക്കും സന്ധിക്കുന്ന ഭൂമിയാകും.
‘എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകൾക്ക് മാത്രമാണ് നിലനിൽപ്പുള്ളത്. എല്ലാവരെയും ഉൾക്കൊള്ളാത്ത വികസനത്തിന് ഭാവി മാനവസമൂഹത്തെ രൂപപ്പെടുത്താനാവില്ല. വൻ ജോലി സാധ്യതകൾ സൃഷ്ടിച്ചതിലൂടെ ഇവിടം വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭയകേന്ദ്രമായി. ആത്മീയ പക്വത വളർത്താൻ വിവിധ മതസ്ഥർക്ക് ആരാധനാ ഇടങ്ങളും ഇവിടെ നൽകി. ഈ വഴിയേ തന്നെ മുന്നോട്ടു പോകാൻ യു.എ.ഇയിലെ ഭരണാധികാരികൾക്ക് കഴിയട്ടെ.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?