Follow Us On

25

August

2019

Sunday

പേപ്പൽ സെക്രട്ടറിക്ക് യു.എ.ഇയുടെ ‘ഓർഡർ ഓഫ് സായിദ് 2’ ബഹുമതി

പേപ്പൽ സെക്രട്ടറിക്ക് യു.എ.ഇയുടെ ‘ഓർഡർ ഓഫ് സായിദ് 2’ ബഹുമതി

അബുദാബി: ഫ്രാൻസിസ് പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറി മോൺസിഞ്ഞോർ യുഅന്നിസ് ലഹ്‌സി ഗായദിന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ‘ഓർഡർ ഓഫ് സായിദ് 2’ പുരസ്‌കാരം. അബുദാബി കിരീടവകാശിയും യു.എ.ഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉപഹാരം സമ്മാനിച്ചത്. പാപ്പ കഴിഞ്ഞ ആഴ്ച നടത്തിയ അബുദാബി സന്ദർശനത്തിനിടയിലാണ് അവാർഡ് സമ്മാനിച്ചത്. വിവിധ മതങ്ങൾക്കിടയിൽ സമാധാന സന്ദേശങ്ങളും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിൽ മോൺസിഞ്ഞോർ യുഅന്നിസ് വഹിച്ച പങ്കുമാനിച്ചാണ് പുരസ്‌കാരം. അറബിക്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 43കാരൻ പാപ്പയുടെ പരിഭാഷകൻ കൂടിയാണ്.

മറ്റുള്ളവരിലേയ്ക്ക് സമാധാനവും സാഹോദര്യവും ഐക്യവും ഒക്കെ പങ്കുവെയ്ക്കുന്നതിലും അതിന്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിലും മോൺസിഞ്ഞോർ യുഅന്നിസ് കാണിക്കുന്ന താൽപര്യം പ്രശംസനീയമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തന്നെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യങ്ങളിലും ദേശങ്ങളിലും സഹോദര്യം പങ്കുവെയ്ക്കുന്നതിലും നന്മ പ്രചരിപ്പിക്കുന്നതിലും യു.എ.ഇ കാണിക്കുന്ന സഹിഷ്ണുത അഭിനന്ദനാർഹമാണെന്നും മോൺസിഞ്ഞോർ പ്രതികരിച്ചു.

കൂടാതെ ലോക സമാധാനവും മാനവ സാഹോദര്യവും ലക്ഷ്യമിട്ട് യു.എ.ഇ സായിദ് രാജ്യാന്തര ഫണ്ട് സ്ഥാപിക്കാനും തീരുമാനമായി. അബുദാബിയിൽ ഫ്രാൻസിസ് പാപ്പയും അൽ അസ്ഹർ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അൽ തയ്യീബും ഒപ്പുവെച്ച മാനവസഹോദര്യ ഉടമ്പടിയുടെ ഭാഗമായാണ് ഫണ്ട് രൂപീകരണം. ഈ രംഗത്തെ സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാനും മാനവസാഹോദര്യ ഉടമ്പടിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനുമായിരിക്കും ഈ തുക വിനിയോഗിക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?