Follow Us On

28

March

2024

Thursday

പാപ്പയ്ക്ക് 12കാരിയുടെ ‘നോമ്പ് ചലഞ്ച്’; ഏറ്റെടുത്താൽ മില്യൺ ഡോളർ സമ്മാനം

പാപ്പയ്ക്ക് 12കാരിയുടെ ‘നോമ്പ് ചലഞ്ച്’; ഏറ്റെടുത്താൽ മില്യൺ ഡോളർ സമ്മാനം

ന്യൂയോർക്ക്: വരുന്ന വലിയ നോമ്പിൽ മാംസവും മാംസ ഉൽപ്പന്നങ്ങളും ഉപേക്ഷിക്കാൻ ഫ്രാൻസിസ് പാപ്പയ്ക്കു കഴിയുമോ? ചലഞ്ച് വിജയിച്ചാൽ പാപ്പ പറയുന്ന ജീവകാരുണ്യസംഘടനയ്ക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യാം- അത്ഭുതപ്പെടേണ്ട, അമേരിക്കയിലെ 12 വയസുകാരി മുന്നോട്ടുവെച്ച ‘മില്യൻ ഡോളർ വീഗൻ ക്യാംപെയി’നാണ് സംഭവം.

പാപ്പയെ ഒരു കുഞ്ഞ് വെല്ലുവിളിക്കുന്നോ എന്ന് ചിന്തിക്കരുത്, പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ചലഞ്ചിന് പിന്നിലുള്ളത്. അമേരിക്കയിൽ, മൃഗസംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ജെനസിസ് ബട്ലർ എന്ന 12 വയസുകാരി, ഇതിന്റെ ഭാഗമായി ഒരു കത്തും പാപ്പയ്ക്ക് അയച്ചിട്ടുണ്ട്.

പാപ്പ തന്റെ അധികാരമുപയോഗിച്ച് ‘കാലാവസ്ഥ മാറ്റങ്ങളെ ആഹാരക്രമത്തിലൂടെ മാറ്റാൻ സഹായിക്കണം’ എന്ന അഭ്യർത്ഥനയാണ് കത്തിൽ പെൺകുട്ടി മുന്നോട്ടുവെക്കുന്നത്. 1.2 ബില്യൺ കത്തോലിക്കരുടെ തലവനാണ് ഫ്രാൻസിസ് പാപ്പ. വിശ്വാസികൾക്കിടയിലുള്ള അദ്ദേഹത്തിനുള്ള സ്വാധീനം പരിസ്ഥിത സംരക്ഷണകാര്യത്തിൽ ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണ് ചലഞ്ചിനായി പാപ്പയെ തിരഞ്ഞെടുക്കാൻ കാരണം.

‘ഉത്പാദനത്തിലും ഉപയോഗത്തിലും ജീവിതശൈലിയിലും

മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ നമ്മുടെ പരിസ്ഥിതിയെ മെച്ചപ്പെടുത്തി സംരക്ഷിക്കാൻ സാധിക്കുമെന്ന് അങ്ങയുടെ ചാക്രിക ലേഖനമായ ലൗദാത്തോ സീയിൽ പറയുന്നുണ്ട്. ഞാനും അതിനോട് പൂർണമായും യോജിക്കുന്നു. ഈ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളുടെ മൂലകാരണങ്ങളിൽ ഒന്നായ ജന്തുലോകത്തെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഞാൻ അങ്ങയുടെ സഹായം തേടുകയാണ്,’ കത്തിൽ ബട്ലർ വ്യക്തമാക്കി.

ലോകത്തിലെ 815 മില്യൺ ജനങ്ങൾ പോഷഹാകാര കുറവിനാൽ വലയുമ്പോൾ, അതിസമ്പന്ന രാഷ്ട്രങ്ങളുടെ മാംസോപയോഗം വർദ്ധിക്കുകയാണ്. അതിനാൽ പാപ്പയെ പിന്തുടരുന്ന ലോകമെമ്പാടുമുള്ളവരെ സസ്യാഹാര ജീവിതശൈലി അവലംബിക്കാൻ പ്രേരിപ്പിക്കണമെന്നും

കത്തിൽ പെൺകുട്ടി അഭ്യർത്ഥിക്കുന്നു. പാപ്പ ചലഞ്ച് ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയാൽ നൽകേണ്ട ഒരു മില്യൺ ഡോളർ ‘യു.എസ് നോൺ പ്രൊഫിറ്റ് ബ്ലൂ ഹൊറൈസൺ ഇന്റർനാഷണൽ ഫൗണ്ടേഷ’നാണ് നൽകുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?