Follow Us On

19

February

2019

Tuesday

എന്താണ് ജയിലിന്റെ ലക്ഷ്യം; ജയിൽ ഉദ്യോഗസ്ഥരെ ചിന്തിപ്പിച്ച് പാപ്പ

എന്താണ് ജയിലിന്റെ ലക്ഷ്യം; ജയിൽ  ഉദ്യോഗസ്ഥരെ ചിന്തിപ്പിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും സ്ഥലമായ ജയിലുകൾ പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും കേന്ദ്രങ്ങളായി മാറണമെന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ റെജീന ചേർളി ജയിലിൽനിന്നുള്ള 600 ഉദ്യോഗസ്ഥരമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് പാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തടവിൽ കഴിയുന്ന സഹോദരങ്ങളുടെ മുറിവുകളുടെ മേൽ അനുകമ്പ ഉണ്ടാകണമെന്നും അദ്ദേഹം അവരെ ഒർമിപ്പിച്ചു.

നിർഭാഗ്യവശാൽ പിശാചിന്റെ പിടിയിൽ അകപ്പെട്ടുപോയ അവർക്ക് പ്രതീക്ഷയോടെ വീണ്ടും ഉയർത്തെഴുന്നേൽക്കുന്നതിനുള്ള അവസരം ജയിലുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന വ്യക്തി തടവുകാർക്ക് നൽകണം. ശരിയായ രീതിയിൽ തടവുകാരുമായി സഹകരിച്ചാൽ ജയിലുകളെ വീണ്ടെടുപ്പുകളുടെ സ്ഥലമായി മാറ്റാനാകും.

മിക്ക തടവുകാരും വരുന്ന ജീവിത സാഹചര്യം അത്ര നല്ലതല്ല. സമൂഹം അവരെ നോക്കിക്കാണുന്നത് ഒരു ഭാരമായാണ്. അതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയ അടുപ്പം തടവുകാരോട് കാട്ടണം. വിശ്വാസവും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യവും പകരാൻ അത് സഹായകമാകും. തടുവുകേന്ദ്രങ്ങൾ കൂടുതൽ മനുഷ്യത്വമുള്ളതാക്കണം. മനുഷ്യത്വത്തെ ഹനിക്കുന്ന പ്രവർത്തനങ്ങളെല്ലാം തടയപ്പെടണമെന്നും പാപ്പ പറഞ്ഞു.

ജയിൽ സൂക്ഷിപ്പുകാർ, അഡ്മിനിസ്ട്രേറ്റേഴ്സ്, ഡോക്ടേഴ്സ്, എഡ്യുക്കേറ്റേഴ്സ്, ചാപ്ലൈൻസ്, വോളന്റിയേഴ്സ് എന്നിവരാണ് പാപ്പയെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ വിവിധങ്ങളായ ജയിൽ സന്ദർശിച്ച പാപ്പ, ഇക്കഴിഞ്ഞ മാസം നടന്ന യുവജന സംഗമത്തിനിടെ പാനമയിലെ ഒരു ജയിലും സന്ദർശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Posts

Don’t want to skip an update or a post?