Follow Us On

29

March

2024

Friday

പ്രോ ലൈഫ് നിലപാട് ആവർത്തിച്ച് ട്രംപ്; ആവേശഭരിതരായി ജനം

പ്രോ ലൈഫ് നിലപാട് ആവർത്തിച്ച് ട്രംപ്; ആവേശഭരിതരായി ജനം

വാഷിംഗ്ടൺ ഡി.സി: ഗർഭസ്ഥശിശുക്കളോടും വിശ്വാസ സ്വാതന്ത്ര്യത്തോടുമുള്ള തന്റെ അനുകൂല നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റിൽ പങ്കെടുത്തവരെ അഭിസംബോധനചെയ്യവേയാണ് തന്റെ പ്രോ ലൈഫ് നിലപാട് ട്രംപ് വീണ്ടും പരസ്യമായി ഉദ്‌ഘോഷിച്ചത്. ആവേശഭരിതരായ ജനം പ്രസിഡന്റിന്റെ പ്രോ ലൈഫ് നിലപാടിന് ഹർഷാരവത്തോടെയാണ് എതിരേറ്റത്.

‘നീതിയും സ്നേഹവും സ്പുരിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്കുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി നിഷ്‌കളങ്ക മനുഷ്യജന്മങ്ങളുടെ മഹത്വവും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ളൊരു സംസ്‌കാരം നാം ഉണ്ടാക്കിയെടുക്കണം. ജനിച്ച ശിശുക്കളും ജനിക്കാനിരിക്കുന്ന ശിശുക്കളുമെല്ലാം ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്,’ ട്രംപ് പറഞ്ഞു.

ഗർഭസ്ഥശിശുവിന് ഉണ്ടായേക്കാവുന്ന വേദനയെ ചൂണ്ടിക്കാട്ടി, വൈകിയുള്ള ഗർഭച്ഛിദ്രങ്ങൾ തടയുന്ന നിയമം പാസാക്കണമെന്നും കോൺഗ്രസിനോട് ആവശ്യപ്പെട്ട ട്രംപ്, വിശ്വാസത്തിൽ അധിഷ്~ിതമായി പ്രവർത്തിക്കുന്ന അഡോപ്ഷൻ ഏജൻസികളെ പിൻതുണയ്ക്കുന്നതിൽ ഭരണകൂടം ശ്രദ്ധാലുവാണെന്നും കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?