Follow Us On

18

April

2024

Thursday

“ക്രിസ്തുവിശ്വാസിയാണോ, മാധ്യമ പ്രവർത്തകരാണോ- നുണ പറയരുത്”

“ക്രിസ്തുവിശ്വാസിയാണോ, മാധ്യമ പ്രവർത്തകരാണോ- നുണ പറയരുത്”

ലിലോഗ്വേ: കത്തോലിക്കാ വിശ്വാസികളായ മാധ്യമപ്രവർത്തകർ നുണ പറയരുത്- ആഫ്രിക്കൻ രാജ്യമായ മാലാവിയിൽനിന്ന് ഉയർന്ന ഈ വാക്കുകൾ ലോകരാജ്യങ്ങളിലെ കത്തോലിക്കാവിശ്വാസികളായ മാധ്യമപ്രവർത്തകർക്കുള്ള ആഹ്വാനമാണ്.

സഭയുടെ സാമൂഹികപ~നങ്ങളെ കുറിച്ച് കത്തോലിക്കാ പത്രപ്രവർത്തകർക്ക് നൽകിയ പരിശീലനത്തിനിടെയാണ് മലാവി എപ്പിസ്‌കോപ്പൽ കോൺഫറൻസ് ജനറൽ സെക്രട്ടറി ഫാ. ഹെൻറി സെയിൻദി കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ ദൗത്യം ഓർമിപ്പിച്ചത്.

നാം കത്തോലിക്കരാണെങ്കിൽ അത് തെളിയിക്കണം. സത്യത്തിനും പൊതു മാനുഷീക മൂല്യങ്ങൾക്കും മുൻതൂക്കം നൽകാൻ സൻമനസുള്ള മാധ്യമപ്രവർത്തകരെ രാജ്യത്തിന് ആവശ്യമുണ്ട്. വിശ്വാസത്തിന്റെ പേരിൽ സഹനങ്ങൾ ഏറ്റെടുക്കാൻ തയാറായാൽ മാത്രമേ ഒരു കത്തോലിക്ക പത്രപ്രവർത്തകന് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ.

വിശ്വാസത്താൽ പ്രേരിതരായി സത്യസന്ധതയോടെ തങ്ങളുടെ ജോലി പൂർത്തിയാക്കാനുള്ള ധൈര്യവും ഉറപ്പും പത്രപ്രവർത്തകർക്ക് ഉണ്ടാകുന്നതിനായി അദ്ദേഹം അവരെ വെല്ലുവിളിക്കുകയുംചെയ്തു. ‘വരുന്ന മേയിൽ നടക്കുന്ന വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യണം. പാർട്ടികൾക്കിടയിലുള്ള പ്രശ്നങ്ങൾ തങ്ങളുടെ റിപ്പോർട്ടിങ്ങിലൂടെ വഷളാകാതെ നിഷ്പക്ഷമായി ഇലക്ഷൻ വാർത്തകൾ പുറത്തുകൊണ്ടുവരണം,’ അദ്ദേഹം മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചു.

പത്രപ്രവർത്തകർ പലപ്പോഴും തങ്ങളുടെ വിശ്വാസവും പൊതുപ്രവർത്തനവും തമ്മിൽ സമ്മർദ്ധത്തിലകപ്പെടാറുണ്ട്. ഇത് തള്ളിക്കളയാനാവില്ല. ദൈവം നൽകിയ മനഃസാക്ഷിയുടെ നിർദേശത്താൽ നയിക്കപ്പെടുന്ന സ്ത്രീയും പുരുഷനുമായി മാറുകയാണ് ആദ്യം നിങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?