Follow Us On

19

February

2019

Tuesday

ആനി സിസ്റ്റർ പ്രാർത്ഥനയിലാണ്; നിയോഗം ഒന്നുമാത്രം സിറിയയുടെ മുറിവുണങ്ങണം

ആനി സിസ്റ്റർ പ്രാർത്ഥനയിലാണ്; നിയോഗം ഒന്നുമാത്രം സിറിയയുടെ മുറിവുണങ്ങണം

സിറിയ: തീവ്രവാദികളുടെ ആക്രമണത്തിൽ തളർന്ന സിറിയൻ ജനതയുടെ ആന്തരിക സൗഖ്യത്തിനായി പ്രാർത്ഥനയോടെ ഒരു കന്യാസത്രീ. സിറിയയിൽ പുതുജീവിതം കെട്ടപ്പടുക്കാൻ തിരിച്ചെത്തുന്ന കുടുംബങ്ങൾക്ക് മാനസിക ശക്തിപകരാനുള്ള പ്രാർത്ഥനയ്ക്കായി തന്റെ മുഴുവൻ സമയവും നീക്കിവെച്ചിരിക്കുകയാണ് സിസ്റ്റർ ആനി ഡെമെർജിൻ.

‘കമ്മ്യൂണിറ്റി ഓഫ് ജീസസ് ആൻഡ് മേരി’ സമൂഹാംഗമായ സിസ്റ്റർ ആനി ഡെമെർജിൻ കഴിഞ്ഞ എട്ടു വർഷമായി സിറിയയിൽ ശുശ്രുഷ ചെയ്യുകയാണ്. അതുകൊണ്ടുതന്നെ സിറിയൻ ജനതയുടെ കഷ്ടപാടുകൾ സിസ്റ്ററിന് കേട്ടറിവല്ല, കണ്ടറിവാണ്. അതിക~ിനമായ പീഡനങ്ങളിലൂടെ മരണത്തിന് കീഴടങ്ങിയവർ, തട്ടികൊണ്ടുപോകപ്പെട്ട വർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ മാനസിക മുറിവുകൾ പേറുന്ന അനേകരെ സിസ്റ്റർക്ക് അടുത്തറിയാം.

തീവ്രവാദികളുടെ കടന്നുകയറ്റത്താൽ തകർന്നടിഞ്ഞ സിറിയൻ ജനത പക്ഷേ, ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പ്രാണരക്ഷാർഥം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവർ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ നശിച്ചുപോയ അവരുടെ വീടും സാധങ്ങളും തിരിച്ചുപിടിക്കാൻ എളുപ്പമായിരിക്കാം. എന്നാൽ അവരുടെ മനസിന്റെ മുറിവകറ്റാൻ ശക്തമായ പ്രാർത്ഥന കൂടിയേ തീരു.

ഈ അടിയുറച്ച ബോധ്യത്തിലാണ് സിസ്റ്റർ ആനി തന്റെ പ്രാർത്ഥനകൾ അവർക്കായി സമർപ്പിക്കുന്നത്. കൂടാതെ, യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുഞ്ഞിന്റെ വേദന കാണാനിടയായതും ഈ നിയോഗം വച്ചു പ്രാർത്ഥിക്കാൻ തന്നെ പ്രേരിപ്പിച്ചെന്നും സിസ്റ്റർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

Don’t want to skip an update or a post?