Follow Us On

17

July

2019

Wednesday

യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം

ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാൻ അവസരം ലഭിച്ച പ്രവീൺ ഐസക്കിനെ ഭാഗ്യവാൻ എന്നല്ല അനുഗൃഹീതൻ എന്ന് വിളിക്കണം, എന്തുകൊണ്ട്?

യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം

ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാൻ അവസരം ലഭിച്ച പ്രവീൺ ഐസക്കിനെ ഭാഗ്യവാൻ എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ പ്രവീണിനെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ വെറുമൊരു ഭാഗ്യമല്ല, ദൈവം നൽകിയ സമ്മാനംതന്നെയായിരുന്നു ആ അവസരം എന്ന് പറഞ്ഞുപോകും- സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ചതിന്, അവിടുന്നിൽമാത്രം ആശ്രയംവെച്ചതിന് ദൈവം നൽകിയ സമ്മാനം!

കൊക്കിൽ ഒലിവിലയേന്തിയ വെള്ളരിപ്രാവ്- പേപ്പൽ സന്ദർശന ലോഗോ ലോകമെമ്പാടും തരംഗമാണിപ്പോൾ. വത്തിക്കാനും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്കാ സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും ഊഷ്മളതയുടെ ഇഴയടുപ്പം സൃഷ്ടിച്ച പേപ്പൽ സന്ദർശനത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് നന്ദി പറയുകയാണ്, ഇപ്പോൾ തൃശൂരിൽ ജോലിചെയ്യുന്ന പ്രവീൺ.

ലോഗോയിലേക്ക് എത്തിയ വഴി

സതേൺ അറേബ്യ വികാരിയത്തിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ മലയാളിയായ ഇ.ജെ ജോൺ, കഴിഞ്ഞ ഒക്‌ടോബറിലാണ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാനുള്ള ദൗത്യം പ്രവീണിനെ ഏൽപ്പിച്ചത്. ദുബായിയിൽ 11വർഷം സേവനം ചെയ്ത നാളിൽ വികാരിയത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളാണ് പ്രവീണിനെ ഈ ദൗത്യം ഏൽപ്പിക്കാൻ കാരണം.

കൊക്കിൽ ഒലിവിലയേന്തിയ വെള്ളരിപ്രാവ്- ഒറ്റനോട്ടത്തിൽ ഇത്രയേയുള്ളുവെങ്കിലും ആഗോളസഭമുതൽ സതേൺ അറേബ്യയിലെ സഭവരെയുള്ള അനേകകാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ലോഗോ തയാറാക്കിയതെന്ന് പ്രവീൺ സൺഡേ ശാലോമിനോട് പറഞ്ഞു: ‘എനിക്കു ലഭിച്ച ഈ അവസരം വലിയ ദൈവാനുഗ്രഹമായാണ് ഉൾക്കൊള്ളുന്നത്. അനേകം ദിവസങ്ങൾ ദൈവാലയത്തിൽ പ്രാർത്ഥനാപൂർവം ധ്യാനിച്ചൊരുങ്ങിയതിന്റെ ഫലമാണ് ഈ ലോഗോ. തയാറാക്കിയ 100ൽപ്പരം ഡിസൈനുകളിൽനിന്നാണ് ഇപ്പോഴത്തെ ലോഗോ തിരഞ്ഞെടുത്തത്.’

രണ്ട് പതിറ്റാണ്ടായി ക്രിയേറ്റീവ് ഡിസൈനറായി ജോലിചെയ്യുന്ന പ്രവീൺ ദൈവീകശുശ്രൂഷയ്ക്കുവേണ്ടി തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലും വ്യാപൃതനാണ്. സി.ബി.സി.ഐ മീഡിയ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ. ജോർജ് പ്ലാത്തോട്ടത്തിന്റെ നിർദേശപ്രകാരം ഡൽഹി ‘നിസ്‌ക്കോട്ടി’ൽ (ഭാരതസഭയുടെ കീഴിലുള്ള മാധ്യമപ~നകേന്ദ്രമാണ് നിസ്‌ക്കോർട്ട്) പാസ്റ്ററൽ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പ~നശിബിരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ക്ലരീഷ്യൻ പബ്ലിക്കേഷൻസിന്റെ കൺസൾട്ടന്റുമായിരുന്നു.

വെബ് ഡിസൈനിങ്, മൊബൈൽ ആപ്ലിക്കേഷൻ മേഖലകളിലുമുള്ള പ്രാവീണ്യം തെളിയിച്ച ഇദ്ദേഹം, പി.ഒ.സി ബൈബിളിന്റെ വെബ്‌സൈറ്റ് ഡിസൈൻ ടീമിലും അംഗമായിരുന്നു. ബംഗളൂരുവിലും ദുബായിലും ജോലിചെയ്ത പ്രവീൺ ഇപ്പോൾ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂർ കോർപ്പറേറ്റീവ് ഓഫീസിൽ ഡിജിറ്റർ മീഡിയ മാനേജറാണ്.

വിളിച്ചു, വിളികേട്ടു; ശേഷം ക്രിസ്തുവിന്റെ മാത്രം

കൗതുകമുണർത്തുന്നതാണ് പ്രവീണിന്റെ വിശ്വാസ ജീവിതം. കോളജിൽ പ~ിക്കുന്ന കാലത്താണ് ദിവ്യബലി ആദ്യമായി നേരിട്ട് കാണുന്നത്. ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്ന് കാർമികൻ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസിലായില്ലങ്കെിലും അക്രൈസ്തവനായ പ്രവീണിന്റെ മനസിൽ ഒരു മുള്ള് തറച്ചു. പിന്നൊരു അന്വേഷണമായിരുന്നു. ദിവ്യബലിയിൽ കൂടെകൂടെ പങ്കെടുത്തു. ബൈബിൾ വായിക്കാനും സഭയെക്കുറിച്ച് പ~ിക്കാനും ആരംഭിച്ചു. അത് ക്രിസ്തുവിനെ അറിയാതിരുന്ന പ്രവീണിനെ ക്രിസ്തുവിൻറെ അടുത്ത അനുഗമിയാക്കി മാറ്റുകയായിരുന്നു.

1996ലായിരുന്നു ജ്ഞാനസ്‌നാനം. പിന്നീട് മുട്ടിപ്പായി പ്രാർത്ഥിച്ച ദിനങ്ങൾ. കാത്തിരിപ്പിനൊടുവിൽ അതും ഫലം കണ്ടു. കുടുംബം ഒന്നടങ്കം ക്രിസ്തുവിന്റെ കാൽകീഴിലെത്തി, ജ്ഞാനസ്‌നം സ്വീകരിച്ചു. തന്റെ ആത്മീയ ജിവിതത്തിൽ മറക്കനാവാത്ത വ്യക്തിത്വമാണ് വിജയപൂരം രൂപതാ വൈദികൻ ഫാ. ജസ്റ്റിൻ പിൻഹിറോയെന്ന് പ്രവീൺ പറയുന്നു. അദ്ദേഹം തന്നെയായിരുന്നു പ്രവീണിന് ജ്ഞാനസ്‌നാനം നൽകിയതും.

അദ്ദേഹം പകർന്നുകൊടുത്ത വിശ്വാസതീക്ഷ്ണത ഇന്നും അതേപടി കാത്തുസൂക്ഷിക്കുന്നു പ്രവീൺ. ഒരു കൈയിൽ യാമപ്രാർത്ഥനയുടെ പുസ്തകവും പിടിച്ച് കടന്നുവരുന്ന അദ്ദേഹത്തിന്റെ മുഖമാണ് ഇന്നും ലേഖകന്റെ മനസിൽ തെളിയുന്നത് (തൃശൂർ തിരുഹൃദയ ദൈവാലയ വികാരിയായിരിക്കേ ലേഖകൻ അതിന് സാക്ഷിയാണ്). യാമപ്രാർത്ഥനയിലെ പ്രഭാത,സായാഹ്‌ന, നിശാപ്രാർത്ഥനകൾ മുടങ്ങാതെ ചൊല്ലണമെന്ന് നിർബന്ധമുള്ള വ്യക്തിത്വം.

എവിടെയായിരുന്നാലും ഏതെങ്കിലും ഒരു കത്തോലിക്ക ദൈവാലയവുമായി ബന്ധപ്പട്ട് വിശ്വാസജീവിതം നയിക്കുന്നതിലും ബദ്ധശ്രദ്ധൻ. അനുദിന ദിവ്യബലിയും മുടക്കാറില്ല. ഇടവകയിൽ മതാധ്യാപകനായും സേവനം ചെയ്യും. ദുബായിൽ ജോലിചെയ്യുമ്പോൾ അവിടെ ജീസസ് യൂത്ത് കോർഡിനേറ്ററുമായിരുന്നു.

ഇനിയും സ്വപ്‌നങ്ങളുണ്ട് സഭയ്ക്കുവേണ്ടി

അനുഗ്രഹീത സംഗീതജ്ഞൻ കൂടിയാണ് പ്രവീൺ. 25ൽപ്പരം ഭക്തിഗാനങ്ങൾ രചിക്കുകയും അത്രതന്നെ ഗാനങ്ങൾക്ക് ഈണം പകരുകയും ചെയ്തിട്ടുണ്ട്. ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം ചിത്രരചനയിലും മികവു പുലർത്തി. സ്‌കൂൾ തലത്തിൽ നിരവധി തവണ കലാപ്രതിഭയുമായി. ധ്യാനടീമുകളിൽ ഓർഗനിസ്റ്റും ഗായകനുമായി ശുശ്രൂഷ ചെയ്ത ഇദ്ദേഹം ദുബായ് സെന്റ് മേരീസ് ദൈവാലയത്തിലും പിന്നീട് ബംഗളൂരു സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിലും ക്വയർ ടീം അംഗമായിരുന്നു. ഇപ്പോൾ തൃശൂർ തിരുഹൃദയ ദൈവാലയ ക്വയർ ടീമിലും ഇദ്ദേഹമുണ്ട്.

ഐ.ടി മേഖലയിൽ സേവനം ചെയ്യുന്ന കത്തോലിക്കാസഭാംഗങ്ങളായ വിദഗ്ദ്ധരെ ഒരുമിച്ച്കൂട്ടി കാലഘട്ടത്തിനനുസരിച്ച് സഭയുടെ പ്രേഷിത പ്രവർത്തനം ആധുനീകവൽക്കരിക്കണമെന്ന ആഗ്രഹത്തിലാണിപ്പോൾ പ്രവീൺ. അതോടൊപ്പം, കത്തോലിക്കാസഭയെക്കുറിച്ചും വത്തിക്കാനെ സംബന്ധിച്ചും തന്റെ അറിവ് വർധിപ്പിക്കാനും ജാഗരൂകനാണ്.

വിജയപുരം രൂപത വാഴൂർ മൗണ്ട് കാർമൽ ഇടവക പരരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കൾ. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്ന പിതാവ് നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുണ്ട്. കോട്ടപ്പുറം രൂപത പീച്ചി വിലങ്ങന്നൂർ സെന്റ് ജോസഫ് ഇടവകാംഗമായ ആൻമരിയയാണ് പ്രവീണിന്റെ ഭാര്യ. മക്കൾ: തെരേസ് മരിയ, ജോവന്ന മരിയ, റോസ് മരിയ. മരിയഭക്തയായ ഭാര്യയുടെ പ്രാർത്ഥനകൾ ജീവിതത്തിൽ തനിക്ക് വലിയ ശക്തിയാണെന്ന് പ്രവീൺ സാക്ഷ്യപ്പെടുത്തുന്നു.

ആറ് നിറങ്ങൾ, നാല് പ്രതീകങ്ങൾ

‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്നതായിരുന്നല്ലോ പേപ്പൽ സന്ദർശനത്തിന്റെ പ്രമേയം. അതുതന്നെയാണ് ഒലിവിലയേന്തി നിൽക്കുന്ന പ്രാവ് ലോഗോയുടെ ഭാഗക്കാൻ കാരണം. പേപ്പൽ നിറങ്ങളായ മഞ്ഞയും വെള്ളയും പ്രാവിന് രൂപംനൽകുമ്പോൾ, പ്രാവിന്റെ തൂവലുകൾക്ക് യു.എ.ഇയുടെ പതാകയുടെ നിറം ഉൾക്കൊള്ളിച്ചു. ഒലിവിലയുടെ പച്ചനിറം സമാധാനത്തെ പ്രതീനിധീകരിക്കുന്നു. പോപ്പ് ഫ്രാൻസിസ് എന്ന് രേഖപ്പെടുത്താൻ ബ്രൗൺ തിരഞ്ഞെടുക്കാനുള്ള കാരണം, വികാരിയത്തിൽ പ്രവർത്തിക്കുന്നത് ബ്രൗൺ വസ്ത്രധാരികളായ കപ്പൂച്ചിൻ വൈദികരാണെന്നതുതന്നെ.

 

ഫാ. റോക്കി റോബി കളത്തിൽ

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?