Follow Us On

29

March

2024

Friday

ലൂര്‍ദ്ദില്‍ വീണ്ടും അത്ഭുത സ്ഥിരീകരണം; വീല്‍ചെയര്‍ ഉപേക്ഷിച്ച് ഫ്രഞ്ച് കന്യാസ്ത്രീ

ലൂര്‍ദ്ദില്‍ വീണ്ടും അത്ഭുത സ്ഥിരീകരണം; വീല്‍ചെയര്‍ ഉപേക്ഷിച്ച് ഫ്രഞ്ച് കന്യാസ്ത്രീ
ലൂര്‍ദ്ദ്: പത്ത് വര്‍ഷം മുന്‍പ് ലൂര്‍ദ്ദില്‍ സംഭവിച്ച അത്ഭുതത്തിന് സഭയുടെ അംഗീകാരം. അങ്ങനെ ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ അത്ഭുതങ്ങളില്‍ സഭയുടെ അംഗീകാരം ലഭിക്കുന്ന 70-ാമത് അത്ഭുതമാണിത്.
നട്ടെല്ല് സംബന്ധമായ രോഗം ബാധിച്ച് 1980 മുതല്‍ വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ഫ്രഞ്ച് കന്യാസ്ത്രീയായ സി. ബര്‍ണ്ണദേത്തേ മോറിയോയ്ക്കാണ് 2008ല്‍ അത്ഭുത രോഗശാന്തി ലഭിച്ചത്. വേദന സംഹാരിയായി മോര്‍ഫിനും സിസ്റ്റര്‍ ഉപയോഗിച്ചിരുന്നു. 2008ലാണ് ലൂര്‍ദ്ദ് മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സിസ്റ്റര്‍ തീര്‍ത്ഥയാത്ര നടത്തിയത്.
സന്ദര്‍ശനവേളയില്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചിരുന്നില്ല. എന്നാല്‍ തീര്‍ത്ഥാടന കേന്ദത്തിലെ രോഗികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘എനിക്ക് ശരീരത്തിലാകമാനം വളരെയധികം ആശ്വാസവും ചൂടും അനുഭവപ്പെടുന്നതായി തോന്നിയിരുന്നു. തിരികെ മുറിയില്‍ ചെന്നപ്പോള്‍ ‘നിന്റെ വലയം എടുത്തുമാറ്റുക’ എന്ന് ആരോ എന്നോട് പറയുന്നതായി തോന്നി.’ 79 വയസ്സുള്ള സിസ്റ്റര്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.
‘അത്ഭുതം. എനിക്ക് നടക്കാന്‍ കഴിഞ്ഞു.’ വീല്‍ചെയര്‍ ഉപേക്ഷിച്ചു. വേദനസംഹാരി ഗുളികകള്‍ എല്ലാം ഒഴിവാക്കി.
സിസ്റ്ററുടെ രോഗശാന്തി വിവരം ലൂര്‍ദ്ദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മറ്റിയെ അറിയിച്ചു. അവര്‍ ഇതില്‍ റിസേര്‍ച്ച് നടത്തി. ഒടുവില്‍ സൗഖ്യത്തെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ സാധിക്കുകയില്ലെന്ന് അവര്‍ കണ്ടെത്തി.
പിന്നീട് ലൂര്‍ദ്ദ്‌സ് കമ്മറ്റി അംഗീകരിച്ച അത്ഭുതത്തിന്റെ മറ്റ് പേപ്പര്‍ വര്‍ക്കുകകള്‍ക്കായി സംഭവം നടന്ന രൂപതയിലേക്ക് അയച്ചു. അവിടുത്തെ ബിഷപ്പ് അനുഗ്രഹിച്ചാല്‍ അത് സഭ അംഗീകരിച്ചതായി കണക്കാക്കാം. അങ്ങനെ ഫെബ്രുവരി 11 ന് മരിയന്‍ ഷ്രൈന്‍ ഓഫ് അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സില്‍ അന്ന് അര്‍പ്പിച്ച ദിവ്യബലി മധ്യേ ബ്യൂവേയിസ് ബിഷപ്പ്, ബിഷപ്പ് ജേക്ക്‌സ് ബിനോയിറ്റ്-ജോനിന്‍ അത്ഭുതം അഗീകരിച്ചു കൊണ്ടുള്ള ഔദ്യേഗിക പ്രഖ്യാപനം നടത്തി.
നിലവില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിന്റെ പേരില്‍ അവിടെ മാത്രം നടന്നതായി പറയപ്പെടുന്ന 7,000 അത്ഭുതങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 70 എണ്ണം മാത്രമാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?