Follow Us On

29

March

2024

Friday

ജയിൽ ദർശനത്തിൽ പാപ്പയ്ക്കും ട്രംപിനും ഒരേ മനസ്? ‘ഫസ്റ്റ് സ്റ്റെപ് ആക്ടു’മായി അമേരിക്ക

ജയിൽ ദർശനത്തിൽ പാപ്പയ്ക്കും ട്രംപിനും ഒരേ മനസ്? ‘ഫസ്റ്റ് സ്റ്റെപ് ആക്ടു’മായി അമേരിക്ക

വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ട്രംപ് ഭരണകൂടം നടപ്പാക്കിയ ‘ഫസ്റ്റ് സ്റ്റെപ് ആക്ടി’നു പിന്നിൽ, ‘ജയിലുകൾ മാനസിക പരിവർത്തനത്തിന്റെ ഇടങ്ങളാകണം,’ എന്ന പേപ്പൽ ആഹ്വാനത്തിന്റെ സ്വാധീനമുണ്ടോ? ഉത്തരം അജ്ഞാതമാണെങ്കിലും നല്ല നടപ്പുകാരായ തടവുകാരെ സമൂഹത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ട്രംപ് ഭരണകൂടം തയാറാക്കിയ പ്രസ്തുത നിയമം ഫ്രാൻസിസ് പാപ്പയ്ക്കും ഇഷ്ടമാകുമെന്നാണ് കമന്റുകൾ. (പക്ഷേ, മെക്‌സിക്കൻ മതിൽ നിർമാണത്തിൽ ട്രംപിന്റെ നിലപാടിന് നേർ വിപരീതമാണ് പേപ്പൽ നലപാട് എന്നത് മറക്കരുത്)

‘ഫസ്റ്റ് സ്റ്റെപ് ആക്ട്’ പ്രകാരം മോചിതനായ ആദ്യ തടവുകാരൻ അതിഥിയായി സ്റ്റേറ്റ് ഓഫ് ദ യൂണിയൻ അഡ്രസിൽ പങ്കെടുക്കുകയും ചെയ്തതോടെ അന്താരാഷ്ട്രതലത്തിൽതന്നെ ചർച്ചയാവുകയുംചെയ്തു. അക്രമകരമല്ലാത്ത കുറ്റകൃത്യങ്ങൾ ചെയ്തവരെ, അവർക്ക് മാനസികപരിവർത്തനം സംഭവിച്ചിട്ടുണ്ടെങ്കിൽ സമൂഹത്തിലേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുന്ന നിയമമാണ് ‘ഫസ്റ്റ് സ്റ്റെപ് ആക്ട്’.

മയക്കമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള പല കുറ്റകൃത്യങ്ങളും നടത്തി 35 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന മാത്യു ചാൾസാണ് ‘ഫസ്റ്റ് സ്റ്റെപ് ആക്ടി’ന്റെ ആദ്യത്തെ ഗുണഭോക്താവ്. ട്രംപിന്റെ അതിഥിയാകാൻ ലഭിച്ച അവസരത്തെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം എന്നാണ് മാത്യു ചാൾസ് വിശേഷിപ്പിച്ചത്.

‘എന്റെ ജീവിതത്തിൽ ശേഷിക്കുന്ന കാലം ഞാൻ ഓർക്കുന്ന ഒരു കാര്യമായിരിക്കും ഇത്. എന്റെ 52 വർഷ കാലത്തെ ജീവിതത്തിനിടയിൽ ഇത്തരം ഒരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല.’ കഴിഞ്ഞമാസമാണ് ചാൾസ് ജയിൽ മോചിതനായത്.

‘ജയിൽജീവിതത്തിനിടയിൽ ലഭിച്ച ദൈവാനുഭവങ്ങളാണ് ചാൾസിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയത്. ഇതിനകം അദ്ദേഹം 30 ബൈബിൾ പ~നങ്ങൾ പൂർത്തിയാക്കി. നിയമ ക്ലാർക്കായി, സഹതടവുകാരുടെ ഉപദേശകനായി,’ വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നു.

‘ഇന്ന് ആളുകൾ അവർക്ക് മുന്നിൽ ലഭിക്കുന്ന അവസരങ്ങളെ നന്നായി വിനിയോഗിക്കുകയാണെങ്കിൽ, സമൂഹം അവർക്ക് വീണ്ടും ഒരു അവസരം കൂടി നൽകും.അവർക്കായി തുറന്ന് കിട്ടിയ അവസരങ്ങൾ ഏറ്റെടുക്കാൻ മനസ്സാണെങ്കിൽ, ജനങ്ങൾ തോളോടുതോൾ ചേർന്ന് അവർക്കൊപ്പം നടക്കും,’ ചാൾസിന്റെ വാക്കുകളിൽ പ്രത്യാശയുടെ വെളിച്ചം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?