Follow Us On

28

March

2024

Thursday

മെൽബൺ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന് പുതിയ വൈദിക മന്ദിരം

മെൽബൺ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന് പുതിയ വൈദിക മന്ദിരം

മെൽബൺ: സെൻറ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിലെ പുതിയ വൈദിക മന്ദിരം മാർ ബോസ്‌കോ പുത്തൂർ ആശിർവദിച്ചു. ഫെബ്രുവരി 3ന് സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിൽ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിനോടനുബന്ധിച്ച് പുതിയ ചാപ്ലിയനായി നിയമിതനായ ഫാ. പ്രിൻസിന് സ്വീകരണം നൽകുകയും കഴിഞ്ഞ രണ്ടര വർഷക്കാലം മിഷന് നേതൃത്വം നൽകിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ സ്മരിക്കുകയും ചെയ്തു.

ദിവ്യബലിക്കുശേഷം ജനുവരി 31ന് നാമഹേതുക തിരുനാൾ ആഘോഷിച്ച ബോസ്‌കോ പിതാവിന് ആശംസകൾ നേരുകയും കേക്ക് മുറിച്ച് സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്നാണ് പുതിയ വൈദിക മന്ദിരത്തിന്റെ ആശിർവാദം നിർവഹിച്ചത്. വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. മാർട്ടിൻ, ഫാ. വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. കൈക്കാരന്മാരായ ആൻറണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?