Follow Us On

19

February

2019

Tuesday

‘പ്രത്യാശയുടെ ദൂതൻ’ മൊറോകോയിലേക്ക്; മുസ്ലീം രാജ്യത്ത് വീണ്ടും ദിവ്യബലി അർപ്പണം

‘പ്രത്യാശയുടെ ദൂതൻ’ മൊറോകോയിലേക്ക്; മുസ്ലീം രാജ്യത്ത് വീണ്ടും ദിവ്യബലി അർപ്പണം

വത്തിക്കാൻ സിറ്റി: ‘സമാധാനത്തിന്റെ ദൂത’നായി യു.എ.ഇ സന്ദർശനം വിജയകരമാക്കിയ ഫ്രാൻസിസ് പാപ്പ മറ്റൊരു ഇസ്ലാം ഭൂരിപക്ഷ രാജ്യമായ മൊറോക്കോ സന്ദർശിക്കുന്നത് ‘പ്രത്യാശയുടെ ദൂതൻ’ എന്ന ആപ്തവാക്യവുമായാണ്. മാർച്ച് 30, 31 തിയതികളിൽ നടക്കുന്ന പേപ്പൽ സന്ദർശനത്തിൽ നാല് പരിപാടികളാണുള്ളത്.

മാർച്ച് 30 വത്തിക്കാൻ സമയം രാവിലെ 10.45ന് യാത്ര ആരംഭിക്കുന്ന പാപ്പ മൊറോക്കോ സമയം രാവിലെ 9.00ന് റാബാത്ത് വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം രാഷ്ട്രതലവൻ മുഹമ്മദ് ആറാമൻ രാജാവിന്റെ കൊട്ടാരത്തിലാണ് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടർന്ന്, സുപ്രസിദ്ധമായ ഹസൻ മോസ്‌കിന്റെ മൈതാനത്ത് രാജ്യത്തെ ഭരണാധികാരികളെയും പൗരപ്രമുഖരേയും പാപ്പ അഭിസംബോധനചെയ്യും.

മുഹമ്മദ് അഞ്ചാമൻ രാജാവിന്റെ കബറിടം സന്ദർശിക്കുന്ന പാപ്പ, തുടർന്ന് മുഹമ്മദ് ആറാമന്റെ നാമധേയത്തിൽ സ്ഥാപിതമായ മതപ~നശാലയിലെത്തും. ഇമാമുമാർ, ഉപദേശകർ എന്നിവർക്ക് പരിശീലനം നൽകുന്ന ഇസ്ലാമിക പാ~ശാലയാണിത്. കുടിയേറ്റക്കാരെ സഹായിക്കുന്ന കാരിത്താസ് സെന്ററും പാപ്പ സന്ദർശിക്കും. അവിടെവെച്ച് തിരഞ്ഞെടുക്കപ്പെട്ട അഭയാർത്ഥികളുമായും പാപ്പ സമയം ചെലവിടും.

മാർച്ച് 31ന് തെമാറയിലെ സാമൂഹ്യ പ്രവർത്തന കേന്ദ്രം സന്ദർശിക്കും. വൈദികർ, സമർപ്പിതർ, എക്യുമെനിക്കൽ നേതാക്കൾ എന്നിവരുമായി റാബാത്ത് കത്തീഡ്രലിൽ കൂടിക്കാഴ്ച. തുടർന്ന് ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിക്കും. ഉച്ചതിരിഞ്ഞാണ് പേപ്പൽ ദിവ്യബലി. തുടർന്ന് വൈകിട്ട് 5.15ന് വത്തിക്കാനിലേക്ക് തിരിക്കും.

മൊറോക്കോയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന സന്ദർശനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രൈസ്തവലോകം. ക്രിസ്ത്യൻ- മുസ്ലീം ബന്ധം കൂടുതൽ ദൃഢമാകാൻ വഴിയൊരുക്കാൻ പാപ്പയുടെ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷ. മൊറോക്കോ രാജ്യതലവൻ മുഹമ്മദ് ആറാമൻ രാജാവിന്റെയും കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പ മൊറോക്കോ സന്ദർശിക്കുന്നത്.

ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഭൂരിപക്ഷ മുസ്ലീം മതവിശ്വാസ രാജ്യമായ മൊറോകൊയിൽ 29 മില്യൺ ജനങ്ങളാണുള്ളത്. ഇതിൽ വെറും 21,000 പേർ മാത്രമാണ് കത്തോലിക്കർ. അതായത് ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം. റബാത്ത്, ടാൻജർ എന്നീ രണ്ട് അതിരൂപതകളാണ് രാജ്യത്തുള്ളത്. ഇതിൽ റബാത്ത് രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ്. 1985ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ് ആദ്യമായി മൊറോക്കോ സന്ദർശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?