Follow Us On

19

February

2019

Tuesday

ബിഷപ്പ് റോബർട്ട് ഹെക്സ്ഹാം- ന്യൂകാസിൽ ഇടയൻ; സ്ഥാനാരോഹണം മാർച്ച് 25ന്

ബിഷപ്പ് റോബർട്ട് ഹെക്സ്ഹാം- ന്യൂകാസിൽ  ഇടയൻ; സ്ഥാനാരോഹണം മാർച്ച് 25ന്

വത്തിക്കാൻ സിറ്റി: ഹെക്സ്ഹാം^ ന്യൂകാസിൽ രൂപതാ ബിഷപ്പായി റോബർട്ട് ബൈറണെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നിലവിലെ ബിഷപ്പ് ഷെയ്മസ് കണ്ണിംഗ്ഹാം
വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. രൂപതയുടെ 14-ാമത് ഇടയനായി തിരഞ്ഞെടുക്കപ്പെട്ട റോബർട്ട് ബെറണിന്റെ സ്ഥാനാരോഹണശുശ്രൂഷകൾ ന്യൂകാസിൽ സെന്റ് മേരീസ് കത്തീഡ്രലിൽ മാർച്ച് 25ന് നടക്കും.

1956 സെപ്റ്റംബർ 22ന് മാഞ്ചസ്റ്ററിൽ ജനിച്ച റോബർട്ട് ബൈറേൺ 1985ലാണ് തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് 2014, മേയ് 13 ന് ബിർമിങ്ഹാം അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി. പുതിയ ദൗത്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ബിഷപ്പ് ബൈറൺ, അഞ്ച് വർഷം സേവനം ചെയ്ത ബ്രിമിങ്ഹാം അതിരൂപതയിലെ ജനങ്ങൾക്കും വൈദികർക്കും നന്ദി അറിയിച്ചു. ഒപ്പം പ്രാർത്ഥനാ സഹായവും അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?