Follow Us On

25

August

2019

Sunday

എൽ.ജി.ബി.റ്റി പാഠ്യക്രമം ഉപേക്ഷിച്ച് ബ്രസീൽ; ‘വീരഗാഥകൾ’ പഠിക്കണമെന്ന് ന്യൂജേഴ്സി

വിശ്വാസീസമൂഹത്തെ വെല്ലുവിളിച്ച് ന്യൂജേഴ്‌സിയിൽ പുതിയ നിയമം

എൽ.ജി.ബി.റ്റി പാഠ്യക്രമം ഉപേക്ഷിച്ച് ബ്രസീൽ; ‘വീരഗാഥകൾ’ പഠിക്കണമെന്ന് ന്യൂജേഴ്സി

വാഷിംഗ്ടൺ ഡി.സി: ബ്രസീൽ രക്ഷയുടെ മാർഗത്തിലേക്ക്, ന്യൂ ജേഴ്‌സിയിൽ അപകടം!^ ദിവസങ്ങളുടെ ഇടവേളയിൽ ബ്രസീലിയൻ ഭരണകൂടവും ന്യൂജേഴ്‌സി സംസ്ഥാനവും കൈക്കൊണ്ട നടപടികളിലൂടെ ഉണ്ടാകാവുന്ന അവസ്ഥയ്ക്ക് ഇണങ്ങുന്ന പരാമർശം ഇതിൽപ്പരം മറ്റൊന്നില്ല. സ്വവർഗാനുരാഗം, സ്വവർഗ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങളെല്ലാം സ്‌കൂൾ പാഠപുസ്തകത്തിൽനിന്ന് ബ്രസീലിയൻ ഭരണകൂടം നീക്കം ചെയ്തപ്പോൾ, സ്വവർഗാനുരാഗികളുടെ ‘വീരഗാഥകൾ’ പാഠ്യക്രമത്തിൽ നിർബന്ധമാക്കണമെന്ന നിയമം പാസാക്കിയിരിക്കുകയാണ് ന്യൂജേഴ്‌സി.

സ്വവർഗാനുരാഗികൾ (എൽ.ജി.ബി.ടി) സമൂഹത്തിന്റെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ (?) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിയമം വലിയ വെല്ലുവിളിയാണ് വിശ്വാസീസമൂഹത്തിൽ സൃഷ്ടിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ എൽ.ജി.ബി.ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ നൽകിയ സംഭാവനകൾ പഠിപ്പിക്കാൻ പബ്ലിക് സ്‌കൂൾ അധ്യാപകരെ ബാധ്യസ്ഥരാകുന്ന നിയമം ഇക്കഴിഞ്ഞ ദിവസമാണ് ഗവർണർ ഫിൽ മർഫി ഒപ്പുവെച്ചത്.

തൊഴിലുടമ തൊഴിലാളിക്ക് നൽകുന്ന ഇൻഷൂറൻസ് പരിരക്ഷയിൽ കൃത്രിക ഗർഭനിരോധന മാർഗങ്ങളും ഗർഭച്ഛിദ്രവും ഉൾപ്പെടുത്തി ഒബാമ ഭരണകൂടം കൊണ്ടുവന്ന എച്ച്.എച്ച്.എസ് മാൻഡേറ്റിന് സമാനമായ സാഹചര്യം ഈ നിയമം വഴിവെക്കുമെന്ന് അഭിപ്രായങ്ങളുണ്ട്. കൃത്രിക ഗർഭനിരോധന മാർഗങ്ങളും ഗർഭച്ഛിദ്രവും പാപമായി കരുതുന്ന തൊഴിലുടമയെ ഇക്കാര്യങ്ങൾ അനുവദിക്കാൻ നിർബന്ധിതരായതുപോലെ, സ്വവർഗലൈംഗീകത പാപമാണെന്ന് വിശ്വസിപ്പിക്കുന്ന പബ്ലിക് ഉദ്യോഗസ്ഥരും പുതിയ നിയമംമൂലം സമ്മർദത്തിലാകും. അതിനാൽ, പ്രസ്തുത നിയമം കോടതി കയറുമെന്ന് കരുതുന്നവരും ഏറെയാണ്.

ഗർഭച്ഛിദ്ര ലോബിപോലെ, ലോകമെമ്പാടും ശക്തിയാർജിക്കുന്ന എൽ.ജി.ബി.ടി ലോബിയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വവർഗലൈംഗീതകയ്ക്കും സ്വവർഗ വിവാഹത്തിനും പുതുതലമുറയിൽ സാമൂഹിക അംഗീകാരം നേടിയെടുക്കാനുള്ള കുറുക്കുവഴിയുടെ ഭാഗംതന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന നിയമ നിർമാണം. വിവാഹം എന്ന കൂദാശയുടെ പരിപാവനതയും ദാമ്പത്യം വിശുദ്ധിയും തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസീസമൂഹവും സഭയും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്.

സ്‌കൂളുകളിൽ എൽ.ജി.ബി.റ്റി ക്കാരുടെ സംഭാവനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂ ജേഴ്സി. കാലിഫോർണിയ 2011ൽ പാസാക്കിയ നിയമത്തെ അനുകരിച്ചാണ് ന്യൂ ജേഴ്‌സിയിലെ നിയമനിർമാണം. എന്നാൽ, ഇതിന് വെല്ലുവിളിയുയർത്തുന്ന രീതീയിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ പ്രസിഡന്റ് ജയർ ബൊൾസൊണാരോയുടെ പ്രഖ്യാപനം.

സ്‌കൂൾ പാ~പുസ്തകത്തിൽനിന്ന് സ്വവർഗാനുരാഗം, സ്വവർഗവിവാഹം, സ്ത്രീകൾക്കെതിരെയുള്ള അക്രമം എന്നീ പരാമർശങ്ങൾ പൂർണമായും എടുത്തുമാറ്റണമെന്ന് ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയപ്പോൾതന്നെ, ജൻഡർ ഐഡിയോളജി, സെക്സിസം എന്നീ വിഷയങ്ങൾ പതിപാദിക്കുന്ന ഭാഗങ്ങൾ പാഠപുസ്തകത്തിൽനിന്ന് ഇല്ലാതാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ടെക്സ്റ്റ് ബുക്ക് പ്രസാധകർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?