Follow Us On

28

March

2024

Thursday

ടാമ്പയൊരുങ്ങി, നവീകരിച്ച ദൈവാലയവും; പുനസമർപ്പണം ഫെബ്രുവരി 24ന്

ടാമ്പയൊരുങ്ങി, നവീകരിച്ച ദൈവാലയവും; പുനസമർപ്പണം ഫെബ്രുവരി 24ന്

ടാമ്പ: നവീകരിച്ച സെന്റ് ജോസഫ് ദൈവാലയത്തിന്റെ കൂദാശയും പുനസമർപ്പണവും ഫെബ്രുവരി 24ന് നടക്കും. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ. രാവിലെ 9.00ന് ദൈവാലയത്തിൽ എത്തുന്ന വിശിഷ്ടാതികളെ വികാരി ഫാ. റാഫേൽ അമ്പാടന്റെ നേതൃത്വത്തിൽ ഇ~വക സമൂഹം സ്വീകരിക്കും.

തുടർന്നാണ് കൂദാശാകർമം. ആശീർവദിച്ച പുതിയ ദൈവാലയത്തിൽ മാർ അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ രൂപതയിൽനിന്നുള്ള നിരവധി വൈദികർ സഹകാർമികരാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ടാമ്പ കൗണ്ടി കമ്മീഷണർ കെൻ ഹാഗൻ, കൗണ്ടി ഷെരിഫ് ചീഫ് ചാദ് ക്രോണിസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.

ആഘോഷപരിപാടികൾ അവിസ്മരണീയമാക്കാൻ വികാരി ഫാ.റാഫേൽ അമ്പാടൻ, ട്രസ്റ്റി അംഗങ്ങളായ പോളിൻ ആലുക്കാരാൻ, ജിമ്മി ചക്കാലക്കൽ, ഷാനി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?