Follow Us On

19

March

2024

Tuesday

വൈദികർക്ക് പാപ്പയുടെ ‘കൽപ്പന’: പ്രസംഗം 10 മിനിറ്റിൽ കൂടരുത്

നല്ല 'ഹോംലി'യുടെ കൂട്ട് വിവരിച്ച് പാപ്പ

വൈദികർക്ക് പാപ്പയുടെ ‘കൽപ്പന’:  പ്രസംഗം 10 മിനിറ്റിൽ കൂടരുത്

വത്തിക്കാൻ സിറ്റി: ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം (ഹോംലി) മികച്ചതാക്കാൻ നൽകിയ ടിപ്‌സുകൾ തരംഗമാകുന്നു. ‘ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണം ഒരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്,’ ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല ‘ഹോംലി’യുടെ കൂട്ട് പാപ്പ വിവരിച്ചു.

ശ്രോതാക്കളുടെ ശ്രദ്ധയും ക്ഷമയും ആകർഷിക്കാൻ കഴിയുംവിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമാ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്.

ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മുഷിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണം.

കാരണം, മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് അളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും.

മാത്രമല്ല, വെറും സംഭാഷണമോ ചില പാ~ങ്ങളോ എന്നതിനപ്പുറം ദൈവവും മനുഷ്യരുമായുള്ള സംഭാഷണത്തിന്റെ വ്യാഖ്യാനമെന്ന ബോധ്യത്തോടെ വചനസന്ദേശം പങ്കുവെക്കുമ്പോൾ മാത്രമേ അത് അർത്ഥവത്താകൂ. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?